സർക്കാറുകൾ സ്വർണ വ്യാപാര മേഖലയെ തകർക്കുന്നു ^ബി. ഗിരിരാജൻ

സർക്കാറുകൾ സ്വർണ വ്യാപാര മേഖലയെ തകർക്കുന്നു -ബി. ഗിരിരാജൻ കുട്ടനാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിച്ചേൽപിക്കുന്ന നിയമനിർമാണം വ്യാപാരമേഖലയെ തകർക്കുന്നതാെണന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ബി. ഗിരിരാജൻ. അസോസിയേഷൻ സംഘടിപ്പിച്ച 'കാഴ്ചപ്പാട് -2018' കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനവും ജി.എസ്.ടിയും വ്യാപാരത്തെ പിന്നോട്ട് നയിച്ചു. ബി.ഐ.എസ് ഹാൾമാർക്കിങ്ങി​െൻറ പേരിൽ അശാസ്ത്രീയ കരിനിയമം അടിച്ചേൽപിക്കുന്നു. സ്വദേശ, വിദേശ കുത്തകകളുടെ കടന്നുകയറ്റം ചെറുകിട വ്യാപാരമേഖലയെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. അബ്ദുൽ റഷീദ് വിഷയം അവതരിപ്പിച്ചു. ചാർട്ടേഡ് അക്കൗണ്ടൻറ് എ. മണി. അലൻ പിൻേൻറാ, വിദ്യാമ സുന്താർ എന്നിവർ ക്ലാസ് നയിച്ചു. സംസ്ഥാന ഭാരവാഹികളായ സുരേന്ദ്രൻ കൊടുവള്ളി, എസ്. അബ്ദുൽ നാസർ, റോയി പാലത്ര, ഹാഷിം കോന്നി, ബി. പ്രേമാനന്ദൻ, നവാസ് പുത്തൻവീട്, കണ്ണൻ ശരവണ, ബേബിച്ചൻ മൂഴിയിൽ, വിൽസൻ കോട്ടയം, വർഗീസ് വല്ലാക്കൻ, ഷിബുരാജൻ, കെ. നാസർ, രൂപേഷ് മവിച്ചേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.