മൂല്യാധിഷ്​ഠിത വിദ്യാഭ്യാസം കാലഘട്ടത്തി‍െൻറ ആവശ്യം -–കേണൽ എച്ച്. പദ്മനാഭൻ

ആലുവ: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തി​െൻറ ആവശ്യമാണെന്നും പുതിയ തലമുറയെ ലഹരിയിൽനിന്ന് മോചിപ്പിക്കാൻ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും കേണൽ എച്ച്. പദ്മനാഭൻ പറഞ്ഞു. കേരള ശാന്തി സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർഥി ശാന്തി ക്ലബി​െൻറ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളിൽനിന്ന് മാത്രമല്ല സമൂഹത്തിൽനിന്ന് വിദ്യാർഥികൾക്ക് ഉപകാരപ്രദമായ പഠനം ലഭ്യമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവ ചുണങ്ങംവേലി സ​െൻറ് ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിലെ സമ്മേളനത്തിൽ കേരള ശാന്തി സമിതി പ്രസിഡൻറ് ജസ്‌റ്റിസ്‌ പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൊച്ചി സർവകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. കെ. വനജ, വൈസ് പ്രസിഡൻറ് ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി വി.എസ്. രവീന്ദ്രനാഥ്, സംസ്ഥാന കോഒാഡിനേറ്റർ കെ.എം. നാസർ, പി.കെ. സുബ്രഹ്മണ്യൻ, ദേവസിക്കുട്ടി പടയാട്ടി, കെ. ജയപ്രകാശ്, എൻ.ഇ. രാജപ്പൻ, ടി.പി. ഉലഹന്നാൻ, ഡോ. എൻ.എ. കുരുവിള, സി. ലിറ്റിൽ മരിയ എന്നിവർ സംസാരിച്ചു. സമ്മേളനത്തി‍​െൻറ ഭാഗമായി വിവിധ വിദ്യാഭ്യാസ ജില്ലകളിൽനിന്നും െതരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സംസ്ഥാനതല ക്വിസ്, രചന മത്സരങ്ങളും വ്യക്തിത്വ വികസന സെമിനാറും സംഘടിപ്പിച്ചു. വിദ്യാർഥികളുടെ വിവിധ ദേശീയോദ്ഗ്രഥന കലാസാഹിത്യ മത്സരവും നടന്നു. മതപ്രഭാഷണ പരമ്പര ആലുവ: മാറമ്പിള്ളി ഇസ്‌ലാമിക് സ്പീച്ച് വിങ്ങി​െൻറ ആഭിമുഖ്യത്തിൽ 'വിജ്ഞാനരാവുകൾ' മതപ്രഭാഷണ പരമ്പര സംഘടിപ്പിക്കും. ചാലക്കൽ പോറോക്കോട്ട സ്‌റ്റോപ്പിന് സമീപം തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാത്രി എട്ടുമുതലാണ് പരിപാടി. തിങ്കളാഴ്ച ചാലക്കൽ മുസ്‌ലിം ജമാഅത്ത് ഇമാം കെ.എ. അബ്‌ദുറഹീം അൽഖാസിമി ഉദ്ഘാടനം ചെയ്യും. അബ്‌ദുറഹ്‌മാൻ മൗലവി അധ്യക്ഷത വഹിക്കും. 'അർശി‍​െൻറ തണലിൽ' വിഷയത്തിൽ അസ്‌ലം ഫൈസി ബാഖവി പ്രഭാഷണം നടത്തും. അടുത്ത ദിവസങ്ങളിൽ ഇബ്രാഹീം ഖലീൽ ഹുദവി, എ. മുഹമ്മദ് ഷാഫി മൗലവി, ഡോ. ബഷീർ ഫൈസി, അൻവർ മുഹ്‌യിദ്ദീൻ ഹുദവി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച പ്രഭാഷണത്തെ തുടർന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.