അടിസ്ഥാനവർഗത്തോട്​ താൽപര്യമുള്ള ഉന്നത ഉദ്യോഗസ്ഥർ വേണം ^വെള്ളാപ്പള്ളി

അടിസ്ഥാനവർഗത്തോട് താൽപര്യമുള്ള ഉന്നത ഉദ്യോഗസ്ഥർ വേണം -വെള്ളാപ്പള്ളി ആലപ്പുഴ: സാമൂഹികനീതിയുടെ അന്തസ്സത്ത ശക്തമാകണമെങ്കിൽ അടിസ്ഥാനവർഗത്തോട് താൽപര്യമുള്ളവർ ഉന്നതമേഖലയിൽ ഉണ്ടാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാമൂഹികനീതി നടപ്പാക്കുന്നതിലെ പൊരുത്തക്കേട് പറയുേമ്പാൾ പിണങ്ങിയിട്ട് കാര്യമില്ല. എസ്.എൻ.ഡി.പി അമ്പലപ്പുഴ യൂനിയൻ സംഘടിപ്പിച്ച മെറിറ്റ് ഇൗവനിങ്ങിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികനീതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയമാണ് യോഗത്തിന്. സെക്രേട്ടറിയറ്റിൽ ഉന്നത ഉദ്യോഗസ്ഥരിൽ പിന്നാക്ക വിഭാഗക്കാർ അഞ്ചുശതമാനം മാത്രമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നതിലും പിന്നാക്കക്കാരോട് അവഗണനയാണ്. മറ്റുവിഭാഗങ്ങൾക്ക് കൈനീട്ടി നൽകും. അധികാരത്തി​െൻറ താക്കോൽസ്ഥാനങ്ങളിൽ ഇൗ വിഭാഗത്തിൽനിന്നുള്ളവർ കുറവായതുകൊണ്ടാണ് അവഗണന. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സഹായം മറക്കാൻ കഴിയില്ല. രണ്ട് അംഗങ്ങളുടെ പിൻബലത്തിൽ അഞ്ചുവർഷം കേരളത്തെ മുന്നോട്ടുനയിച്ച മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തി​െൻറ സാഹസികത പ്രശംസനീയമാണ്. രാഷ്ട്രീയലാഭം വെച്ചാണ് വി.എം. സുധീരൻ തനിക്കെതിരെ ജൽപനങ്ങൾ നടത്തുന്നതെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.