മന്ത്രിമാർക്കും ഡയസ്​േനാൺ ഏർപ്പെടുത്തണം ^എം.എം. ഹസൻ

മന്ത്രിമാർക്കും ഡയസ്േനാൺ ഏർപ്പെടുത്തണം -എം.എം. ഹസൻ െകാച്ചി: ജീവനക്കാർക്കെന്നപോലെ, കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തുന്ന മന്ത്രിമാർക്കും ഡയസ്േനാൺ ഏർപ്പെടുത്തണെമന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മന്ത്രിമാർ എത്താത്തതുമൂലം മന്ത്രിസഭയോഗം മുടങ്ങിയത് ലജ്ജാകരമാണ്. മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണ് ഇതിനുകാരണം. മുഖ്യമന്ത്രിക്ക് ആർജവം ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല. ഇടതുമുന്നണി ഭരണം നിർജീവവും നിഷ്ക്രിയവുമാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഇത്. മന്ത്രിമാരൊക്കെ നാടോടികളാണ്. ഭരണവുമായി ബന്ധമില്ലാതെ പാർട്ടി ശക്തിപ്പെടുത്താനും ഉദ്ഘാടനങ്ങൾക്കുമാണ് അവർ ഒാടിനടക്കുന്നത്. ഇത് പരിതാപകരമാണ് -ഹസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.