മതമൈത്രി വേദിയായി മുനമ്പം മഹല്ല് സംഗമം

(പടം EP MUNAMBAM MAHALL SANGAMAM) എടവനക്കാട്: വൈപ്പിനിലെ പ്രഥമ മഹല്ലായ മുനമ്പം മുസ്ലിം ജുമാമസ്ജിദ് മഹല്ല് സംഗമം സംഘടിപ്പിച്ചു. ക്രിസ്തീയ പാതിരിമാരും ഹൈന്ദവ സന്യാസിമാരും മുസ്ലിം പണ്ഡിതരും സംഗമത്തിൽ പെങ്കടുത്തു. പ്രസിഡൻറ് പി.എച്ച്. സക്കരിയ്യ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക വികാരി ജോൺസൺ പങ്കത്ത്, ശിവഗിരി മഠം സെക്രട്ടറി സ്വാമി ധർമവ്രത, മുനമ്പം ജുമാമസ്ജിദ് ഇമാം ഹസൻ അഹ്സനി, മുനമ്പം എസ്.െഎ ഷിബു, ഹസൻ സഖാഫി, പി.എ. മുഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു. നൂറുൽ ഇസ്ലാം മദ്റസ, ഹിറ മദ്റസ എന്നിവിടങ്ങളിലെ വിദ്യാർഥികൾ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു. വിവാഹം എടവനക്കാട് വടക്കുംചേരി വി.കെ. ഇക്ബാലി​െൻറയും സുബൈദയുടേയും മകൾ റിയയും നെല്ലിക്കുഴി മാണിയാട്ടുകുടി എം.എ. കരീമി​െൻറയും സീനത്തി​െൻറയും മകൻ അരിസ് ലാൻ കരീമും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.