സെസിലെ വിഷമാലിന്യം; ചത്തനാംചിറ തോടിന് ശാപമോക്ഷമായില്ല

കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) രാസവിഷമാലിന്യപ്രശ്നം രൂക്ഷമായിട്ടും പരിഹരിക്കാന്‍ നടപടിയില്ല. മേഖലക്കകത്തെ ട്രീറ്റ്മ​െൻറ് പ്ലാൻറില്‍നിന്ന് സംസ്‌കരിക്കാത്ത മലിനജലം തുറന്നുവിടുന്നതാണ് പ്രശ്നമെന്നാണ് നാട്ടുകാരുടെ പരാതി. ചാത്തനാംചിറ തോടിന് ഇരുവശത്തുമുള്ള വീടുകളിലെ കിണറുകളില്‍ മലിനജലം ഉറവയായി എത്തിയതോടെ കുടിവെള്ളം മുട്ടിയ അവസ്ഥയാണ്. കൊടുംവേനലില്‍ വീട്ടുവളപ്പിലെ കിണറുകളിലെ കുടിവെള്ളം ഉപയോഗിക്കാന്‍ കഴിയാതെ ജല അതോറിറ്റി വല്ലപ്പോഴും നല്‍കുന്ന പൈപ്പ് വെള്ളം ആശ്രയിക്കേണ്ട ഗതികേടിലാണ്. രൂക്ഷഗന്ധമാണ് തോട്ടില്‍നിന്ന് ഉയരുന്നത്. കിണര്‍വെള്ളം കക്കൂസില്‍പോലും ഉപയോഗിക്കരുതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. രാസവിഷമാലിന്യം ചാത്തനാംചിറ തോട് പരിസരത്തെ തരിശു കൃഷിയിടങ്ങളിലേക്കാണ് പരക്കുന്നത്. മത്സ്യ, റബര്‍, ലിനന്‍ ക്ലോത്ത് സംസ്‌കരണ യൂനിറ്റുകളില്‍നിന്നാണ് വിഷാംശം കലര്‍ന്ന മലിനജലം ഒഴുക്കുന്നത്. 40 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലാണ് മലിനജലം സംഭരിക്കുന്നത്. വര്‍ഷങ്ങളായി ടാങ്കില്‍ മാലിന്യത്തി​െൻറ എക്കലുകള്‍ മൂന്ന് മീറ്റര്‍ ആഴത്തില്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്. തോട് പുഴയിലേക്ക് ഒഴുകിയെത്തുന്ന രണ്ട് കിലോമീറ്ററോളം പ്രദേശത്തെ കിണറുകളും കൃഷിയിടങ്ങളും പൂര്‍ണമായും നശിച്ചിട്ടും സെസ് ഡെവലപ്മ​െൻറ് കമീഷൻ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിഷജലം ഒഴുക്കുന്നതിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.