ഓഖി ദുരന്തം: കെ.വി. തോമസ് വിദ്യാധനം ട്രസ്​റ്റി​െൻറ വീടുകളുടെ കല്ലിടീൽ ചടങ്ങിൽ കല്ലുകടി

പള്ളുരുത്തി: ഓഖി ദുരന്തബാധിത മേഖലയിൽ പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നിർമിച്ച് നൽകുന്ന വീടുകൾ കോൺഗ്രസിലെ ത​െൻറ അനുയായികൾക്കെന്ന് ആക്ഷേപം. നിർമിക്കാനുദ്ദേശിക്കുന്ന അഞ്ച് വീടിൽ ഒരെണ്ണം എടവനക്കാട്ടും നാലെണ്ണം ചെല്ലാനം പഞ്ചായത്തിലുമാണ്. എന്നാൽ, ഓഖി ദുരന്തത്തി​െൻറ ഒരു കെടുതിയും നേരിട്ട് അനുഭവിക്കാത്തവർക്കാണ് വീടുകൾ അനുവദിച്ചിരിക്കുന്നതെന്ന് തീരദേശവാസികൾ ആരോപിക്കുന്നു. വേളാങ്കണ്ണി മുതൽ ബസാർ വരെയുള്ള ദുരിതമേഖല സന്ദർശിക്കാത്ത പാർലമ​െൻറ് അംഗം വീണ്ടും ദുരിതബാധിതരെ അവഗണിക്കുെന്നന്നാണ് തീരദേശവാസികൾ ആരോപിക്കുന്നത്. ശനിയാഴ്ച നടന്ന വിദ്യാധനം ട്രസ്റ്റി​െൻറ കല്ലിടീൽ ചടങ്ങ് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ബഹളവും വാക്കേറ്റവും മൂലം അലങ്കോലപ്പെട്ടിരുന്നു. കെ.വി. തോമസ് പ്രസംഗിക്കുന്നതിനിെട ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ കൂക്കി വിളിച്ചതാണ് ബഹളത്തിനിടയാക്കിയത്. വിദ്യാധനം ട്രസ്റ്റ് അനുവദിച്ച അമ്പതോളം ശൗചാലയങ്ങളും അനർഹർക്കാണെന്ന് കോൺഗ്രസ് പ്രവർത്തകരടക്കമുള്ളവർ ആരോപിക്കുന്നു. ചെല്ലാനത്തെ ഓഖി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ കെ.വി. തോമസിനെ ദുരിതബാധിതർ ക്യാമ്പിനുമുന്നിൽ നേരേത്ത തടഞ്ഞിരുന്നു. ദുരിതബാധിതരുടെ പേരിൽ ധനസമാഹരണം നടത്തിയശേഷം സ്വന്തം ഗ്രൂപ്പുകാർക്ക് സഹായവിതരണം നടത്തുകയാണെന്ന ആരോപണം കോൺഗ്രസ് പ്രവർത്തകരിൽനിന്നു തന്നെയാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.