സീറോ മലബാർ സഭ: എറണാകുളം^അങ്കമാലി അതിരൂപതയിൽ അധികാര കൈമാറ്റം

സീറോ മലബാർ സഭ: എറണാകുളം-അങ്കമാലി അതിരൂപതയിൽ അധികാര കൈമാറ്റം കൊച്ചി: സീറോ മലബാർ സഭ എറണാകുളം -അങ്കമാലി അതിരൂപതയുടെ സാധാരണ ഭരണത്തി​െൻറ ചുമതല സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെന്ന് കർദിനാളി​െൻറ സർക്കുലർ. കാനോനിക സമിതികൾ വിളിച്ചുചേർക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്യുന്നത് മാർ എടയന്ത്രത്തായിരിക്കുമെന്നും വിശ്വാസികളെ വായിച്ചുകേൾപ്പിക്കാൻ തയാറാക്കിയ സർക്കുലറിൽ പറയുന്നു. സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലി​െൻറ സഹകരണവും ഭരണത്തിൽ ഉണ്ടാകും. പ്രധാന തീരുമാനങ്ങൾ മാർ ജോർജ് ആലഞ്ചേരിയുമായി ആലോചിച്ചായിരിക്കണം കൈക്കൊള്ളേണ്ടതെന്നും നിർദേശമുണ്ട്. സർക്കുലർ ഞായറാഴ്ച പള്ളികളിൽ കുർബാനക്കിടെ വായിക്കും. വിവിധ തലങ്ങളിൽ നടന്ന ചർച്ചകളെ തുടർന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുള്ളത്. മെത്രാൻമാരുടെ സിനഡിൽ അധികാര കൈമാറ്റം സംബന്ധിച്ച് ചർച്ച നടന്നിരുന്നു. മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് ഇരുവർക്കും കൂടുതൽ അധികാരങ്ങൾ കൈമാറുന്ന തീരുമാനം സിനഡ് കൈക്കൊണ്ടിരുന്നു. തീരുമാനങ്ങൾ വിശ്വാസികളെ ഒൗദ്യോഗികമായി അറിയിക്കുന്നതി​െൻറ ഭാഗമായാണ് ഇപ്പോൾ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. മേജർ ആർച് ബിഷപ്പിന് സഭയുടെ മുഴുവൻ കാര്യങ്ങളും നോക്കേണ്ടതിനാൽ അതിരൂപതയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയമോ സാഹചര്യമോ ലഭിക്കുന്നില്ലെന്നും അതിരൂപത മെത്രാപ്പോലീത്ത എന്ന നിലയിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളും പറയുന്ന വാക്കുകളും മേജർ ആർച് ബിഷപ്പിേൻറതായി വ്യാഖ്യാനിക്കപ്പെടുന്നതായും സർക്കുലറിൽ പറയുന്നു. ഇതാണ് അധികാര കൈമാറ്റത്തി​െൻറ കാരണമായി സൂചിപ്പിക്കുന്നത്. അതിരൂപതയുടെ ആഭ്യന്തര പ്രശ്നങ്ങൾ സീറോ മലബാർ സഭയുടെ പ്രശ്നങ്ങളായി അവതരിപ്പിക്കപ്പെടുന്നു. ഒരേ വ്യക്തിയിൽ അധിഷ്ഠിതമായ രണ്ട് സ്ഥാനങ്ങളെ ജനങ്ങൾ േവർതിരിച്ച് കാണുന്നില്ല. ദൗത്യ നിർവഹണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആവശ്യപ്പെടുമ്പോഴും ഇടക്കിടെയും മാർ എടയന്ത്രത്ത് മേജർ ആർച് ബിഷപ്പിന് നൽകണം. അതിരൂപത കച്ചേരിയുെടയും ആലോചനാസമിതിയുെടയും ഫിനാൻസ് കൗൺസിലി​െൻറയും പ്രശ്നകാര്യ കമ്മിറ്റിയുെടയും സഹകരണത്തോടെ ഭൂമി സംബന്ധമായ പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ച് പ്രശ്നപരിഹാരം കണ്ടെത്താൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ ചുമതലപ്പെടുത്തുന്നതായും സർക്കുലറിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.