സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ കുടുംബശ്രീയുടെ പങ്ക് വിലമതിക്കാനാകാത്തത്​ ^ജി. വേണുഗോപാല്‍

സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ കുടുംബശ്രീയുടെ പങ്ക് വിലമതിക്കാനാകാത്തത് -ജി. വേണുഗോപാല്‍ ആലപ്പുഴ: സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതിലും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും കുടുംബശ്രീയുടെ പങ്ക് വിലമതിക്കാനാകാത്തതാെണന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ പറഞ്ഞു. കൈനകരി പഞ്ചായത്തിലെ തെളിമ, ഭദ്രദീപം എന്നീ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് പവര്‍ ലോണ്‍ട്രി ആരംഭിക്കുന്നതിനായി കുടുംബശ്രീ ജില്ല മിഷനില്‍നിന്ന് നല്‍കിയ ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിലും സ്ത്രീകളുടെ ഉന്നമനത്തിനും ഇന്ന് ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കുടുംബശ്രീ. ഇതി​െൻറ തെളിവാണ് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിവിധ സംഘങ്ങള്‍ കുടുംബശ്രീയെപ്പറ്റി പഠിക്കാന്‍ കേരളത്തിലെത്തുന്നത്. ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച് അതിലൂടെ വലിയ തൊഴിലിടങ്ങളിലേക്ക് സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ സാധിച്ചത് കുടുംബശ്രീയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈനകരി പഞ്ചായത്ത് പ്രസിഡൻറ് ഷീല സജീവ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓഡിനേറ്റര്‍ സുജ ഈപ്പന്‍, ജിജോ പള്ളിക്കല്‍, കമലമ്മ ഉദയാനന്ദന്‍, സുഷമ അജയന്‍, എ.ഡി.എം സി. പി. സുനില്‍, കെ.പി. രാജീവ്, സജിമോള്‍ സജീവ്, ബി. ഇന്ദു, പ്രസീദ മിനില്‍കുമാര്‍, ഡി.പി.എമ്മുമാരായ സാഹില്‍ െഫയ്സി റാവുത്തര്‍, അന്ന ടിനു ടോം, റിന്‍സ് സുരേഷ് എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് ഇന്നവേഷന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 3.10 ലക്ഷം രൂപയുടെ ധനസഹായമാണ് തെളിമ, ഭദ്രദീപം എന്നീ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് ജില്ല കുടുംബശ്രീ മിഷനില്‍നിന്ന് നല്‍കിയത്. യൂനിറ്റിലേക്ക് ആവശ്യമുള്ള പവര്‍ ലോണ്‍ട്രി മെഷീനുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുക അനുവദിച്ചത്. ജനോത്സവം; പെൺകുട്ടികളുടെ മെഗാ സൈക്കിൾ മാരത്തൺ 13ന് ആലപ്പുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തി​െൻറ നേതൃത്വത്തിൽ കൊമ്മാടിയിൽ നടക്കുന്ന ജനോത്സവത്തി​െൻറ ഭാഗമായി 13ന് ആലപ്പുഴയിൽ 500 പെൺകുട്ടികൾ പങ്കെടുക്കുന്ന മെഗാ സൈക്കിൾ മാരത്തൺ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് ആരംഭിക്കുന്ന സൈക്കിൾ മാരത്തൺ കലക്ടർ ടി.വി. അനുപമ ഫ്ലാഗ്ഓഫ് ചെയ്യും. 8.30ന് നഗര ചത്വരത്തിൽ അവസാനിക്കും. 'തെരുവുകളും പൊതുഇടങ്ങളും ഞങ്ങളുടേത് കൂടിയാണ്' സന്ദേശം ഉയർത്തിയാണ് മെഗാ സൈക്കിൾ മാരത്തൺ പ്രചരിപ്പിക്കുന്നത്. തുടർന്ന് ചേരുന്ന സമ്മേളനത്തിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, നഗരസഭ ചെയർമാൻ തോമസ് ജോസഫ് എന്നിവർ പങ്കെടുക്കും. വനിത ദിനമായ മാർച്ച് എട്ടിന് സ്ത്രീകളുടെ രാത്രിനടത്തവും തെരുവ് പിടിച്ചെടുക്കലും നടക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.ടി. മാത്യു, കൺവീനർ എ. അനിൽ ബാബു, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡൻറ് എൻ.ആർ. ബാലകൃഷ്ണൻ, സെക്രട്ടറി സി. പ്രവീൺ ലാൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.