അധ്യാപകലോകം അവാർഡ് പദ്​മനാഭൻ ബ്ലാത്തൂരിന്

കൊച്ചി: കെ.എസ്.ടി.എ ഏർപ്പെടുത്തിയ അധ്യാപകലോകം അവാർഡ് കാസർകോട് ജില്ലയിലെ കൊടിയമ്മ ഗവ. ഹൈസ്കൂളിലെ മലയാളം അധ്യാപകൻ പദ്മനാഭൻ ബ്ലാത്തൂരിന്. നടൻ സുധീർ കരമന അവാർഡ് സമ്മാനിച്ചു. ഇത്തവണ കുട്ടികളുടെ നാടകത്തിനാണ് അവാർഡ് നൽകിയത്. 'ഭൂമിയില്ലാത്തവരുടെ ആകാശം' കൃതിക്കാണ് അവാർഡ് ലഭിച്ചത്. പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. പ്രമോദ് പയ്യന്നൂർ, വിനോദ് വൈശാഖി, വട്ടപ്പറമ്പിൽ പീതാംബരൻ, മധു കൊട്ടാരത്തിൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.