മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്ക്​ ഡയസ്‌നോണ്‍ ഏർപ്പെടുത്തണം ^കെ.പി.സി.സി പ്രസിഡൻറ്​

മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഡയസ്‌നോണ്‍ ഏർപ്പെടുത്തണം -കെ.പി.സി.സി പ്രസിഡൻറ് ചേര്‍ത്തല: മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാത്ത മന്ത്രിമാര്‍ക്കും ഡയസ്‌നോണ്‍ ഏർപ്പെടുത്തണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കേരള മുനിസിപ്പല്‍ ആൻഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വോറം തികയാതെ മന്ത്രിസഭയോഗം നടക്കാത്ത പരിതാപകരമായ സ്ഥിതിയാണുള്ളത്. നാടോടികളുടെ ഭരണമാണിവിടെ നടക്കുന്നത്. ജനങ്ങള്‍ വോട്ടുചെയ്ത് എം.എല്‍.എയും മന്ത്രിയുമാക്കിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ മാത്രമല്ലെന്നും ഹസന്‍ പറഞ്ഞു. മലയാളത്തിലെ വനിത എഴുത്തുകാരെ മാത്രം ബജറ്റില്‍ പരാമര്‍ശിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.