കഞ്ചാവ് വിൽപന; ഇതരസംസ്​ഥാനക്കാരൻ​ പിടിയിൽ

പെരുമ്പാവൂർ: കഞ്ചാവ് വിൽപന നടത്തിയ ഇതരസംസ്ഥാനക്കാരനെ പൊലീസ് പിടികൂടി. അസം നാഗാവ് ജില്ലക്കാരൻ ദാദിക്കുൽ ഇസ്ലാമാണ് (21) പി.പി റോഡിലെ പാത്തിപ്പാലം ഭാഗത്ത് വെള്ളിയാഴ്ച വൈകീട്ട് പെരുമ്പാവൂർ പൊലീസി​െൻറ പിടിയിലായത്. ഇയാളിൽനിന്ന് 29 പൊതിയിലായി സൂക്ഷിച്ച 450 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സി.ഐ ബൈജു പൗലോസി​െൻറ നിർദേശപ്രകാരം എസ്.ഐമാരായ പി.എ. ഫൈസൽ, കെ.പി. എൽദോസ്, സി.പി.ഒമാരായ സുനിൽകുമാർ, റെനി എന്നിവർ ചേർന്ന് എസ്.പിയുടെ സ്പെഷൽ സ്ക്വാഡായ ആർ.ടി.എഫി​െൻറ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എം.സി റോഡിൽ മൂന്നിടത്ത് വാഹനാപകടം പെരുമ്പാവൂർ: എം.സി റോഡിൽ ശനിയാഴ്ചയുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. രാവിലെ 11.30ന് വട്ടക്കാട്ടുപടി പാലത്തിന് സമീപത്തുണ്ടായ അപകടത്തിൽ കണ്ടന്തറ ചിരക്കക്കുടി അബു സി. ബഷീറാണ് മരണപ്പെട്ടത്. ബഷീർ സഞ്ചരിച്ച ബൈക്കിൽ മൂവാറ്റുപുഴ ഭാഗത്തുനിന്ന് പൈനാപ്പിൾ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. അമിതവേഗത്തിൽ നിയന്ത്രണം വിട്ട് വന്ന ലോറിയാണ് ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത്. രാവിലെ 8.30ന് പുല്ലുവഴിയിലുണ്ടായ അപകടത്തിൽ പോരേത്ത് വീട്ടിൽ റപ്പേലിനാണ് പരിക്കേറ്റത്. റോഡുവശത്ത് ഷെഡ് കെട്ടി ലോട്ടറി വിൽപന നടത്തുകയായിരുന്നു റപ്പേൽ. ഷെഡിലേക്ക് സ്വിഫ്റ്റ് കാർ ഇടിച്ചുകയറിയാണ് അപകടം. വാഹനത്തി​െൻറ വരവ് കണ്ട് റപ്പേൽ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. കൈക്ക് സാരമായ പരിക്കുണ്ട്. വൈകീട്ട് മലമുറിയിലുണ്ടായ അപകടത്തിൽ കാനാമ്പുറം വീട്ടിൽ അജ്മലിന് പരിക്കേറ്റു. അജ്മൽ സഞ്ചരിച്ച ബൈക്കിൽ മിനി ലോറിയിടിച്ചാണ് അപകടമുണ്ടായത്. അജ്മൽ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. നിറയെ വളവുകളുള്ള എം.സി റോഡിൽ അപകടങ്ങൾ വർധിക്കുകയാണ്. വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. ഭാര വാഹനങ്ങളാണ് അപകടങ്ങൾ അധികവും ഉണ്ടാക്കുന്നത്. റോഡി​െൻറ വശങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങളും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. രാത്രി ഇത്തരം വാഹനങ്ങൾ റോഡിലേക്ക് കയറ്റിയിടുന്നതാണ് അപകടങ്ങൾക്ക് ഒരു കാരണം. കീഴില്ലം, മണ്ണൂർ ഭാഗങ്ങളിൽ അപകടം നിത്യസംഭവമാണ്. എം.സി റോഡിൽ പൊലീസി​െൻറ നിരീക്ഷണവും ഉണ്ടാവാറില്ല. വഴിയരികിൽ നിർത്തിയിടുന്നതും അമിതവേഗത്തിൽ സഞ്ചരിക്കുന്നതുമായ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയാറായാൽ അപകടം കുറയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടുമാസത്തിനിടെ ഇതിനെതിരെ കീഴില്ലം, മണ്ണൂർ ഭാഗങ്ങളിൽ നിരവധി പ്രതിഷേധങ്ങൾ നാട്ടുകാർ സംഘടിപ്പിച്ചിട്ടും പൊലീസി​െൻറ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.