ശിവരാത്രി: മെട്രോ കൂടുതൽ സമയം സർവിസ് നടത്തും

കൊച്ചി: ശിവരാത്രി പ്രമാണിച്ച് അധികസമയ സർവിസുമായി കൊച്ചി മെട്രോ. ചൊവ്വ, ബുധൻ ദിവസങ്ങളിലായിരിക്കും മെട്രോ നേരേത്ത ആരംഭിക്കുകയും രാത്രി കൂടുതൽ സമയം സർവിസ് നടത്തുകയും ചെയ്യുക. ചൊവ്വാഴ്ച രാത്രി 10ന് അവസാനിക്കേണ്ട സർവിസുകൾ മൂന്നുമണിക്കൂർ കൂടെ നീട്ടും. ഇതുപ്രകാരം ബുധനാഴ്ച പുലർച്ച ഒരുമണി വരെ സർവിസ് ഉണ്ടായിരിക്കും. 14ന് രാവിലെ സാധാരണയിൽനിന്ന് ഒരു മണിക്കൂർ നേരത്തേ പുലർച്ച അഞ്ചിന് സർവിസ് ആരംഭിക്കും. ആലുവയിൽ ശിവരാത്രിയുമായി ബന്ധപ്പെട്ട് എത്തുന്ന ഭക്തരുടെ സൗകര്യാർഥമാണ് സജ്ജീകരണമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.