സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി

കുന്നംകുളം: സി.പി.എം ബ്രാഞ്ച് മുൻസെക്രട്ടറിയെ വെട്ടി പ്പരിക്കേൽപിച്ചു. വെസ്റ്റ് മങ്ങാട് പൊന്നം ഉപ്പുങ്ങൽ ഗണേശനെ (43)യാണ് വെട്ടിയത്. ശനിയാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം നേതാവായിരുന്ന ഇ.എം.എസ് വേലായുധ​െൻറ മകനാണ്. മങ്ങാട് ബസ് വെയ്റ്റിങ് ഷെഡിൽ സുഹൃത്തിനോടൊപ്പം ഇരിക്കുേമ്പാൾ വാളും ഇരുമ്പു പൈപ്പുകളുമായി ഓട്ടോയിലും ബൈക്കുകളിലുമായി എത്തിയ സംഘമാണ് ആക്രമിച്ചത്. രണ്ട് കാലുകൾക്കും കൈകൾക്കും വെട്ടേറ്റു. ഒപ്പം ഉണ്ടായിരുന്ന പ്രവീണിനെ ആക്രമികൾ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഗണേശിനെ വെട്ടിയത്. ആർ .എസ് എസ് ,ബി.ജെ.പി സംഘമാണ് ആക്രമിച്ചതെന്ന് സി.പി.എം നേതാക്കൾ ആേരാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.