ഡോ. ജയിംസ് ആനപ്പറമ്പിലി​െൻറ മെത്രാഭിഷേകം നാളെ

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ഡോ. ജയിംസ് റാഫേൽ ആനപ്പറമ്പിൽ ഞായറാഴ്ച അഭിഷിക്തനാവും. വൈകുന്നേരം മൂന്നിന് അർത്തുങ്കൽ സ​െൻറ് ആൻഡ്രൂസ് ബസലിക്കയിൽ നടക്കുന്ന മെത്രാഭിഷേക ചടങ്ങിൽ രൂപതയുടെ 73 ദേവാലയങ്ങളിൽനിന്നുള്ള വിശ്വാസികളും ബിഷപ്പുമാരും പങ്കെടുക്കും. ഓഖി ദുരന്ത പശ്ചാത്തലത്തിൽ ചടങ്ങുകൾ ലളിതമാക്കാനാണ് തീരുമാനമെന്ന് ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വേദിയും പരിസരവും പ്ലാസ്റ്റിക് രഹിതവും പരിസ്ഥിതി സൗഹൃദവുമായിരിക്കും. ഉച്ചക്ക് 2.30ന് ബസലിക്ക അങ്കണത്തിൽ മെത്രാൻമാർക്ക് സ്വീകരണം നൽകി തിരുകർമങ്ങൾ ആരംഭിക്കും. ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നേതൃത്വം നൽകും. കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ എന്നിവർ സഹകാർമികരാകും. തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത ഡോ. സൂസപാക്യം വചനപ്രഘോഷണം നിർവഹിക്കും. പൊതുസമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. തിരുവല്ല ആർച് ബിഷപ് തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. കെ.സി. വേണുഗോപാൽ എം.പി, കെ.വി. തോമസ് എം.പി, കെ.ജെ. മാക്സി എം.എൽ.എ, ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് സേതുലക്ഷ്മി, പൊതുവിതരണ വകുപ്പ് സ്പെഷൽ സെക്രട്ടറി മിനി ആൻറണി, ശബരിമല മുൻ ശാന്തി എ. ശശികുമാർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി എന്നിവർ പങ്കെടുക്കും. ഡോ. കെ.എസ്. മനോജ് മംഗളപത്രം സമർപ്പിക്കും. വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം സ്വാഗതവും ഫാ. സേവ്യർ കുടിയാംശ്ശേരി നന്ദിയും പറയും. രൂപത ചാൻസലർ യേശുദാസ് കാട്ടുങ്കൽതൈ, ഫാ. മിൽട്ടൺ കളപ്പുര, ക്ലീറ്റസ് കളത്തിപ്പറമ്പിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.