സ്്റ്റിക്കർ പതിക്കലിന് പിന്നിൽ ആഭ്യന്തര വകുപ്പിനെ മോശമാക്കാനുള്ള ശ്രമമെന്ന് പൊലീസ്

മൂവാറ്റുപുഴ : സംസ്ഥാനത്തൊട്ടാകെ സ്്്റ്റിക്കർ പതിക്കലും തട്ടിക്കൊണ്ടു പോകൽ ശ്രമങ്ങൾക്കും പിന്നിൽ സംസ്ഥാന സർക്കാറിനെയും ആഭ്യന്തര വകുപ്പിനെയും മോശമാക്കാനുള്ള ശ്രമമെന്ന് പൊലീസ്. ഭരണവിരുദ്ധ വികാരം ഉയർത്തി പൊലീസ് നിഷ്ക്രിയമെന്നു വരുത്തി തീർക്കാനുള്ള ആസൂത്രിത നീക്കത്തി​െൻറ ഭാഗമാണ് ഇത്തരം നാടകങ്ങളെന്നാണ് പൊലീസി​െൻറ കണ്ടെത്തൽ. എന്നാൽ, സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ കറുത്ത സ്്്റ്റിക്കർ പതിപ്പിച്ച് ഭീതി പരത്തി ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്്ടിച്ച് സർക്കാറിനെതിരെ രോഷം ഉയർത്താൻ ശ്രമിക്കുന്നത് ആരെന്ന് പറയാൻ പൊലീസിനാകുന്നില്ല. മൂവാറ്റുപുഴ നഗരത്തിലെ രണ്ട് സ്ഥലങ്ങളിലും, പായിപ്ര മുളവൂരിലുമാണ് അടുത്തടുത്ത ദിവസങ്ങളിലായി സംഭവം നടന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകലായിരുന്നു ലക്ഷ്യമെങ്കിൽ അത് എളുപ്പത്തിൽ കഴിയുമായിരുന്നുവെന്നും, ഇതല്ല, ഭീതി പരത്തലാണ് ലക്ഷ്യമെന്നുമാണ് വിലയിരുത്തൽ. ചില പ്രത്യേകസ്ഥലങ്ങളിൽ മാത്രമാണ് സംഭവങ്ങൾ നടന്നത്. ഇത് സംശയത്തിനിടയാക്കുന്നുണ്ടന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.