സ്​കൂൾ വാർഷികാഘോഷം

കാഞ്ഞിരമറ്റം: കെ.എം.ജെ പബ്ലിക് സ്കൂൾ 20ാം വാർഷികാഘോഷം ക്രൈംബ്രാഞ്ച് എസ്.പി പി.എൻ. ഉണ്ണിരാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മുഹമ്മദ് ഷിറാസ് അധ്യക്ഷത വഹിച്ചു. സിനിമനടൻ സാജൻ പള്ളുരുത്തി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ തൃപ്തി എസ്. നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ, ജമാഅത്ത് പ്രസിഡൻറ് റഷീദ് കാലായിൽ, ജമാഅത്ത് സെക്രട്ടറി പി.എം. പരീത്, പി.ടി.എ പ്രസിഡൻറ് അബ്ദുൽ സലാം, പി.ബി. ബഷീർ പുത്തൻപുരക്കൽ, സലീം കരേടത്ത്, സലീം സുലൈമാൻ മൂഷേനാൽ, അബ്ദുൽ ജബ്ബാർ നാങ്ങണേത്ത്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി.പി. അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ ദിയ അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിന്ധു ഗൗതം നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.