മതനിരപേക്ഷ ഉള്ളടക്കത്തിലൂടെ സംസ്​കരിച്ചെടുക്കണം – സുനിൽ പി. ഇളയിടം

െകാച്ചി: സാംസ്കാരിക ജീവിതത്തെ മതനിരപേക്ഷ ഉള്ളടക്കത്തിലൂടെ സംസ്കരിച്ചെടുക്കാതെ വർഗീയതയോട് പൊരുതാനാവില്ലെന്ന് സുനിൽ പി. ഇളയിടം. കെ.എസ്.ടി.എ 27-ാം സംസ്ഥാന സമ്മേളന ഭാഗമായി സാംസ്കാരിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം മുതലായ സമരങ്ങൾ സ്വാതന്ത്ര്യസമര പ്രഖ്യാപനങ്ങളാകുന്നതുപോലെ അയ്യങ്കാളി ഉൾപ്പെടെയുള്ള ജാതിവിരുദ്ധ സമരനേതാക്കൾ നേതൃത്വം നൽകിയ സമരരൂപങ്ങളെ സ്വാതന്ത്ര്യ സമരമായി കണക്കാക്കേണ്ടിവരും. പരമ്പരാഗത പാഠങ്ങളും പാഠപുസ്തകങ്ങളും ഇത് സമ്മതിച്ചുതരില്ല എന്നതാണ് മതനിരപേക്ഷ വിദ്യാഭ്യാസത്തിൽ വിശകലനവിധേയമാക്കേണ്ട കാര്യം. രാഷ്ട്രീയ സമരങ്ങളിൽ ജാതിയും വർഗീയ ഉള്ളടക്കമുള്ള ദേശീയതയും പ്രകടമാവാത്ത സന്ദർഭങ്ങളിലും സാംസ്കാരികമായി നമ്മളിൽ മിക്കവരും അതിന് അടിപ്പെട്ടാണ് ജീവിക്കുന്നത്. ഇത് തിരിച്ചറിയാൻ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസമാണ് മതനിരപേക്ഷ വിദ്യാഭ്യാസമെന്ന് നമ്മൾ തിരിച്ചറിയണമെന്ന് സുനിൽ പി. ഇളയിടം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ സ്വാഗതവും ട്രഷറർ ടി.വി. മദനമോഹനൻ നന്ദിയും പറഞ്ഞു. യോഗശേഷം ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോയും കെ.എസ്.ടി.എ കോഴിക്കോട് കലാവേദിയുടെ 'പൊതുെബഞ്ച്' നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.