ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ്​ 92 ശതമാനം

െകാച്ചി: ജില്ലയില്‍ നൂറില്‍ എട്ട് കുട്ടികള്‍ പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ എന്ന് പഠനറിപ്പോര്‍ട്ട്. ജില്ലയിലെ പ്രതിരോധ കുത്തിവെപ്പ് നിരക്ക് കണ്ടെത്താന്‍ ആരോഗ്യവകുപ്പി​െൻറ നിര്‍ദേശപ്രകാരം ജില്ലയില്‍ നാല് മെഡിക്കല്‍ കോളജുകളിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തി​െൻറ നേതൃത്വത്തില്‍ നടത്തിയ പഠനത്തി​െൻറ റിപ്പോര്‍ട്ട് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലക്ക് കൈമാറി. ജില്ലയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതി​െൻറ കാരണം കണ്ടെത്താനായാണ് പഠനം നടത്തിയത്. 'ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം' പദ്ധതിയുടെ ഭാഗമായ ഇമ്യൂണൈസ് എറണാകുളം പരിപാടിയുടെ ഭാഗമായി ദേശീയ ആരോഗ്യദൗത്യത്തി​െൻറ നേതൃത്വത്തില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ശ്രീനാരായണ മെഡിക്കല്‍ കോളജ്, ഗവണ്‍മ​െൻറ് മെഡിക്കല്‍ കോളജ് കളമശ്ശേരി, കോലഞ്ചേരി എം.ഒ.എസ്.സി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് ജില്ലയിലെ 120 പ്രദേശങ്ങളിലായി ആകെ 2432 കുട്ടികളെ ഉള്‍പ്പെടുത്തി പഠനം നടത്തിയത്. 92 ശതമാനമാണ് ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പി​െൻറ നിരക്ക്. 100 കുട്ടികളില്‍ എട്ടുപേര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. അഞ്ച് വയസ്സിനും ആറ് വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ 70 ശതമാനംപേര്‍ മാത്രമാണ് പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളത്. ഒന്നര വയസ്സിലും നാലര വയസ്സിലും എടുക്കേണ്ട ബൂസ്റ്റര്‍ ഡോസുകളിലാണ് ഇടിവ് ഉണ്ടായിട്ടുള്ളത്. ഇതാകാം ജില്ലയില്‍ ഡിഫ്തീരിയ പകരാന്‍ കാരണമായതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ടീനാ മേരി ജോയ് പറഞ്ഞു. കൊച്ചി കണയന്നൂര്‍ താലൂക്കില്‍ 89 ശതമാനവും ആലുവ കുന്നത്തുനാട് പ്രദേശങ്ങളില്‍ 86.3 ശതമാനവും പറവൂരില്‍ 96 ശതമാനവും മൂവാറ്റുപുഴ, കോതമംഗലം പ്രദേശങ്ങളില്‍ 96.7 ശതമാനവും ആണ് പ്രതിരോധ കുത്തിവെപ്പ് നിരക്ക്. ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് നൂറുശതമാനമാക്കാന്‍ വേണ്ട നടപടി എടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഇമ്യൂണൈസ് എറണാകുളം പരിപാടിയുടെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.