ജോസി ജോളി വട്ടിക്കുഴി മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡൻറ്​

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി കേരള കോണ്‍ഗ്രസ് -എമ്മിലെ ജോസി ജോളി വട്ടിക്കുഴിയെ തെരഞ്ഞെടുത്തു. യു.ഡി.എഫ് ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ മേരി ബേബി രാജിെവച്ചതിനെത്തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് അഞ്ചിനെതിരെ എട്ട് വോട്ടിന് ജോസി ജോളി വിജയിച്ചത്. കോണ്‍ഗ്രസിലെ പായിപ്ര കൃഷ്ണന്‍ ജോസി ജോളിയുടെ പേര് നിർദേശിച്ചു. സുഭാഷ് കടയ്‌ക്കോട് പിന്താങ്ങി. എല്‍.ഡി.എഫിലെ ടി.എച്ച്. ബബിതയെ ഒ.സി. ഏലിയാസ് നിർദേശിച്ചു. ബാബു ഐസക്പിന്താങ്ങി. ആര്‍.ഡി.ഒ എസ്. ഷാനവാസ് വരണാധികാരിയായിരുന്നു. ബ്ലോക്ക് അംഗമായി മൂന്നുതവണ വിജയിച്ച ജോസി ജോളി മഞ്ഞള്ളൂര്‍ ഡിവിഷൻ അംഗമാണ്. 2005- മുതൽ 2008 വരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം വാഴക്കുളം സർവിസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.