കുട്ടികളെ ചിന്തിപ്പിക്കാൻ മാതാപിതാക്കളും ശ്രമിക്കണം ^ പി.ജെ. ജോസഫ്

കുട്ടികളെ ചിന്തിപ്പിക്കാൻ മാതാപിതാക്കളും ശ്രമിക്കണം - പി.ജെ. ജോസഫ് കൂത്താട്ടുകുളം: കുട്ടികളെ ചിന്തിപ്പിക്കാനും പുതിയ ശീലങ്ങൾ വളർത്താനും അധ്യാപകർക്കൊപ്പം മാതാപിതാക്കളും ശ്രമിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ. മാറിക സ​െൻറ് മേരീസ് എല്‍.പി സ്കൂൾ ശതാബ്ദി സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിത്തറ ബലപ്പെടുത്തിയ അടിസ്ഥാന വിദ്യാഭ്യാസമാണ് കുട്ടിക്കൾക്ക് ആവശ്യമെന്ന് കോതമംഗലം രൂപത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.സ്റ്റനിസ്ലാവൂസ് കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ശതാബ്ദി സ്മാരക കെട്ടിടശില ആശീര്‍വാദം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നിര്‍വഹിച്ചു. ശതാബ്ദി സ്മരണിക പാലക്കുഴ പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്‌കറിയ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എൽസമ്മ കെ. തോമസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് വരാരപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ മാത്യു ടി. പെരുമ്പനാനി, ജോബി കവാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.