എം.എൽ.എക്ക് അഭിവാദ്യവുമായി ഫ്ലക്സ്; ഫേസ്ബുക്കിൽ സി.പി.എം. വാക്പോര്

കോതമംഗലം: റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് എം.എൽ.എക്ക് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡ്‌ െവച്ചതിനെച്ചൊല്ലി ഫേസ്ബുക്കിൽ വാക്പോര്. കോതമംഗലം എം.എൽ.എ ആൻറണി ജോൺ പല്ലാരിമംഗലം പഞ്ചായത്തിലെ വളാച്ചിറ-മുളമ്പേൽ റോഡിന് നാല് ലക്ഷം അനുവദിച്ചതിന് അഭിവാദ്യം അർപ്പിച്ച് വളാച്ചിറ നിവാസികളുടെ പേരിലാണ് എം.എൽ.എയുടെ ചിത്രം ഉൾപ്പെടുത്തി ഫ്ലക്സ് സ്ഥാപിച്ചത്. ഇതി​െൻറ ചിത്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് ചോദ്യം ചെയ്ത് സി.പി.എം ജില്ല കമ്മിറ്റി അംഗം പി.എൻ. ബാലകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വാക്പോര് ആരംഭിച്ചത്. എം.എൽ.എയുടെ വീട്ടിൽ നിന്നാണോ, സർക്കാറിേൻറതല്ലേ എന്നായിരുന്നു ജില്ല കമ്മിറ്റിയംഗത്തി​െൻറ ആദ്യ കമൻറ്. പിന്നീട് അതീരൂക്ഷ വിമർശനവുമായി ജില്ല കമ്മിറ്റി അംഗം വീണ്ടും കമൻറിട്ടു. സർക്കാറി​െൻറ ഫണ്ട് നമ്മുടെ നികുതി പണമാണെന്നും എങ്ങനെ എം.എൽ.എയുടെതാകുമെന്നും, പടം വെക്കണമെങ്കിൽ തറവാട്ടിൽ നിന്ന് കൊണ്ടുവരണമെന്നും പി.എൻ. ബാലകൃഷ്ണൻ പറഞ്ഞു. ഇതോടെ എം.എൽ.എക്ക് അഭിവാദ്യങ്ങളുമായി നിരവധി പേർ രംഗത്തെത്തി. എന്നാൽ, വ്യക്തി പൂജ അവസാനിപ്പിക്കണമെന്നും അഭിവാദ്യം സർക്കാറിനും പാർട്ടിക്കുമായിരിക്കണമെന്നും ഓർമപ്പെടുത്തി ജില്ല കമ്മിറ്റിയംഗം വീണ്ടും കമൻറിട്ടു. വിഷയത്തിൽ വാക്പോര് തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.