ആലുവ: കീഴ്മാട് പഞ്ചായത്ത് മൂന്നാം വാർഡിൽ ചിറയപ്പാടത്ത് കൃഷി നശിക്കുന്നു. കനാൽ വെള്ളം കൃത്യമായി ലഭിക്കാത്തതാണ് പ്രശ്‌നം. പാടത്തിെൻറ പടിഞ്ഞാറുവശം മാത്രമേ വെള്ളം എത്തുന്നുള്ളൂ. കനാൽ ഒരുകിലോമീറ്ററോളം ഇടിഞ്ഞ് കിടക്കുകയാണ്. അതിനാൽ വെള്ളം ചിറയപ്പാടത്തിെൻറ മധ്യഭാഗത്തേക്കോ കിഴക്ക് ഭാഗത്തേക്കോ എത്തുന്നില്ല. ഇതുമൂലം മലയൻകാട് സ്വദേശിയായ തേയ്ക്കാനത്ത് റോയിയുടെ നെൽകൃഷി നശിക്കുകയാണ്. നെൽകൃഷി കൃഷി നശിക്കുന്നത് സംബന്ധിച്ച് കൃഷിഭവനിൽ പരാതിപ്പെട്ടിരുന്നു. ഇതനുസരിച്ച് കീഴ്മാട് കൃഷിഭവനിലെ ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദർശിക്കുകയും സമീപ കുളത്തിൽനിന്ന് വെള്ളം പമ്പ് ചെയ്യാമെന്നും അറിയിച്ചു. ചിറയപ്പാടം പൂർണമായി കൃഷിയോഗ്യമാക്കാൻ നടപടി വേണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ട്. ഗ്രാമസഭ വഴി ഫണ്ട് അനുവദിച്ച് കനാൽ നിർമിക്കാനുള്ള ചർച്ചകളും സജീവമാണ്. എന്നാൽ, പഞ്ചായത്തിെൻറ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിന് ശാശ്വത പരിഹാരം ഉടൻ കാണണമെന്നും ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും മുൻകൈയെടുക്കണമെന്നും പി.ഡി.പി ആലുവ മണ്ഡലം സെക്രട്ടറി സി.ഐ. അൻസാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.