റോഡ് പുനരുദ്ധാരണം ആരംഭിച്ചു

ആലുവ: ചൂര്‍ണിക്കര പഞ്ചായത്ത് ദാറുസ്സലാമിലെ ടി.കെ. മുഹമ്മദ് സാഹിബ് . 16.5 ലക്ഷം ഉപയോഗിച്ചാണ് കട്ട വിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന അലി അധ്യക്ഷത വഹിച്ചു. വികസനസമിതി കണ്‍വീനര്‍ ഷാജി, വാര്‍ഡ് അംഗം ഫെമിന ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ജലീല്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ ജുജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പ്: മാറമ്പിള്ളി കോളജിന് നേട്ടം ആലുവ: ദേശീയ ജുജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പില്‍ മാറമ്പിള്ളി എം.ഇ.എസ് കോളജിന് നേട്ടം. ചാമ്പ്യന്‍ഷിപ് നേടിയ കേരള ടീമില്‍ കോളജില്‍നിന്നുള്ള താരങ്ങള്‍ ആകെ 15 മെഡൽ നേടി. എട്ട് സ്വര്‍ണം, നാല് വെള്ളി, മൂന്ന് വെങ്കല മെഡലുകളാണ് കരസ്‌ഥമാക്കിയത്. ജാപ്പനീസ് ആയോധനകലയായ ജുജിറ്റ്‌സുവി​െൻറ നാലിനമായ ഫൈറ്റിങ് സിസ്‌റ്റം, നീ വാസാ, നോഗീ വാസാ, ഷോഡ്യൂവോ എന്നിവയിലാണ് വിദ്യാര്‍ഥികള്‍ മത്സരിച്ചത്. കോളജിലെ രണ്ടാം വര്‍ഷ ബി.വോക് ലോജിസ്‌റ്റിക്‌സ് ആൻഡ് മാനേജ്‌മ​െൻറ് വിദ്യാര്‍ഥിനികളായ കെ.വി. ഷനില, വി.എം. ആര്‍ഷ, എന്‍.കെ. കീര്‍ത്തന, രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിനിയായ എം. നിഷ എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും വി.വി. ശരണ്യ സീനിയര്‍ വിഭാഗത്തിലുമാണ് മെഡലുകള്‍ നേടിയത്. സ്വര്‍ണമെഡല്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്ക് സൗത്ത് ഏഷ്യന്‍ ജുജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാം. എം.ഇ.എസ് കോളജ് കായികാധ്യാപകന്‍ കെ.ജി. ഹനീഫയാണ് പരിശീലകന്‍. പ്രിന്‍സിപ്പല്‍ ഡോ.എ. ബിജു ജേതാക്കളെ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.