ജില്ല പഞ്ചായത്ത് എടത്തല ഡിവിഷനിൽ 7.70 കോടിയുടെ വികസന പദ്ധതികൾ

ആലുവ: ജില്ല പഞ്ചായത്ത് എടത്തല ഡിവിഷ‍‍​െൻറ വികസനത്തിന് വിവിധ പദ്ധതികൾ വരുന്നു. 7.70 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ഡിവിഷൻ അംഗം അസ്‌ലഫ് പാറേക്കാടൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2.86 കോടി ചെലവഴിച്ച് നൊച്ചിമ ഗവ.ഹൈസ്കൂൾ ഹൈടെക് ആക്കും. ചൂർണിക്കര പഞ്ചായത്തിൽ സംസ്‌ഥാനതല റെസിഡൻഷ്യൽ പഠനഗവേഷണ കേന്ദ്രം സ്‌ഥാപിക്കും. ഇതിന് 1.60 കോടിയാണ് അനുവദിച്ചിട്ടുള്ളത്. നൊച്ചിമ സ്കൂൾ ഹൈടെക്കാകുന്നതി‍​െൻറ രൂപരേഖ സർക്കാർ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റാണ് തയാറാക്കിയിട്ടുള്ളത്. എടത്തല ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ 40 ലക്ഷവും തേവക്കൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന് 25 ലക്ഷം രൂപയും അനുവദിച്ചു. റെസിഡൻഷ്യൽ പഠനഗവേഷണ കേന്ദ്രം സ്‌ഥാപിക്കുന്നതിലൂടെ സംസ്‌ഥാനത്തെയും ഇതരസംസ്‌ഥാനങ്ങളിെലയും വനിത സംരംഭകരുടെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. സർക്കാറി​െൻറയും കുടുംബശ്രീ -ശുചിത്വ മിഷനുകളുടെയും സഹായം പദ്ധതിക്കുണ്ട്. കൊടികുത്തുമല -നീലാത്തോപ്പ് റോഡ് നവീകരണത്തിന് 40 ലക്ഷം, കുറുച്ചിക്കുളം രണ്ടാംഘട്ട നവീകരണം 30 ലക്ഷം, മുതിരക്കാട്ടുമുകൾ -എൻ.എ.ഡി മുകൾ റോഡ് ടാറിങ്ങിന് 20 ലക്ഷം, ചൂർണിക്കര മുഹമ്മദ് സാഹിബ് റോഡിന് 16.5 ലക്ഷം, വട്ടോലിപ്പറമ്പ് - മനക്കപ്പടി റോഡിന് 15 ലക്ഷം, സഡക് റോഡ് സൗന്ദര്യവത്കരണത്തിന് 13 ലക്ഷം, മുട്ടം ജവഹർ റോഡിന് 13 ലക്ഷം എന്നിവയാണ് മറ്റ് പ്രധാന പദ്ധതികളെന്നും അസ്‌ലഫ് പാറേക്കാടൻ പറഞ്ഞു. സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ലോക്കൽ സെക്രട്ടറി കെ.എൽ. ജോസ്, പി.കെ. സതീഷ് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. യു.സി കോളജിൽ ദ്വിദിന സെമിനാർ ആരംഭിച്ചു ആലുവ: യു.സി കോളജ് മനഃശാസ്ത്രവിഭാഗം 'പ്രഫഷനൽ ഇൻ സൈക്കോളജിസ്‌റ്റ്' വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. മുൻ കണ്ണൂർ സർവകലാശാല േപ്രാ-വൈസ് ചാൻസലർ പ്രഫ. കെ. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വകുപ്പ് അധ്യക്ഷ ഡോ. സീന എം. മത്തായി അധ്യക്ഷത വഹിച്ചു. ഡോ. മത്തായി ഫെൻ, ഡോ. ഷീലാ ജൂലീയസ്, ഡോ. കീർത്തി പൈ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ശനിയാഴ്ച നടക്കുന്ന പൂർവ വിദ്യാർഥി സംഗമത്തോടെ സെമിനാർ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.