ഫിഷറീസ്​ സ​്​റ്റേഷൻ ആക്രമണം: ​ഒമ്പതുപേർ അറസ്​റ്റിൽ

(ചിത്രങ്ങൾ) കൊച്ചി: വൈപ്പിൻ ഫിഷറീസ് സ്േറ്റഷൻ ആക്രമിച്ച സംഭവത്തിൽ ഒമ്പത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുനമ്പം ചൂതംപറമ്പിൽ സി.ഡി. സുനിൽ, പള്ളിപ്പുറം കടുവങ്കശ്ശേരിയിൽ കെ.വി. സന്തോഷ്, കുഴിപ്പിള്ളി പള്ളിപ്പോർട്ട് ആശാരിപറമ്പിൽ എ.ഇ. ആൻറണി, ആര്യഞ്ചേരിൽ എ.ജെ. ആൻറണി, പടമാട്ടുമ്മൽ ആൻസിലി, പേറോത്ത് വീട്ടിൽ ടി.ആർ. ടോണി, കോയിപ്പിള്ളി വീട്ടിൽ െക.ഡി. പ്രദീപ്, എഴിക്കനാട് വീട്ടിൽ ദിലീപ്, പുത്തൻപുരക്കൽ വീട്ടിൽ രാജേഷ് എന്നിവരെയാണ് സെൻട്രൽ സി.െഎ എ. അനന്തലാലി​െൻറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് പുലർച്ചയാണ് മാരകായുധങ്ങളുമായെത്തിയ സംഘം ഫിഷറീസ് അസി. ഡയറക്ടറെയും പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും ഒാഫിസ് അടിച്ചുതകർക്കുകയും ചെയ്തത്. കസ്റ്റഡിയിലെടുത്ത് വൈപ്പിൻ ജെട്ടിയിൽ സൂക്ഷിച്ചിരുന്ന രണ്ട് മത്സ്യബന്ധന േബാട്ടുകൾ ഇവർ കടത്തിക്കൊണ്ടുപോവുകുയും ചെയ്തു. കണ്ടാലറിയുന്ന ഇരുന്നൂറോളം േപർക്കെതിരെയാണ് മുളവുകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.