പിറവം: സെൻറ് ജോസഫ്സ് ഹൈസ്കൂൾ എൻ.സി.സി കാഡറ്റ് പൂർവവിദ്യാർഥിനി പിറവം കക്കാട് കുരിക്കാട്ടുമലയിൽ അനു വർഗീസിനും ഏഴംഗ കുടുംബത്തിനും വീട് നിർമിച്ചുനൽകുന്നു. നിർധനരായ ഇൗ കുടുംബം ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയ ഷെഡിലാണ് കഴിഞ്ഞിരുന്നത്. പ്രായപൂർത്തിയായ രണ്ടും പെൺകുട്ടികളും വേയാധികരായ മാതാപിതാക്കളും ഒരു ആൺകുട്ടിയും അച്ഛനും അമ്മയും ചേർന്നതാണ് ഇവരുടെ കുടുംബം. അവരുടെ ദുരിതം അറിഞ്ഞ എൻ.സി.സി ഒാഫിസർ പി.പി. ബാബുവിെൻറ നേതൃത്വത്തിൽ വീടുപണി ഏറ്റെടുക്കുകയായിരുന്നു. പി.പി. ബാബുവിെൻറ നേതൃത്വത്തിൽ ഭവനരഹിതർക്ക് പണിയിച്ചുകൊടുത്ത മൂന്നാമത്തെ വീടാണിത്. ഹെഡ്മാസ്റ്റർ ദാനിയേൽ തോമസിനൊപ്പം എല്ലാ അധ്യാപക-അനധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയോടെ നിർമിക്കുന്ന ഭവനം അവസാനഘട്ടത്തിലാണ്. പെയിൻറിങ് അടക്കമുള്ള മിനുക്കുപണി പൂർത്തിയാക്കുന്ന തിരക്കിലാണ് കാഡറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.