ബസ് യാത്രക്കിടെ യുവതിയെ ശല്യം ചെയ്തയാൾ പിടിയിൽ

മൂവാറ്റുപുഴ: ബസ് യാത്രക്കിടെ മദ്യലഹരിയിൽ യുവതിയെ ശല്യം ചെയ്ത യുവാവിനെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പോത്താനിക്കാട് പുളിന്താനം സ്വദേശി എൽദോസിനെയാണ് പിടികൂടിയത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ബസിൽ ബുധനാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. മൂവാറ്റുപുഴ നഗരത്തിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യുവാവി​െൻറ ശല്യം സഹിക്കാതായപ്പോൾ യുവതി ബഹളംെവച്ചു. ഇതോടെ സഹയാത്രക്കാരും കണ്ടക്ടറും ഇടെപട്ടു. തുടർന്ന് ബസ് മൂവാറ്റുപുഴ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.