പെരുമ്പാവൂർ: റോഡിൽനിന്ന് ഉരുണ്ടിറങ്ങിയ ലോറി ഇടിച്ച ഗുഡ്സ് ഓട്ടോ വീടിന് മുകളിലേക്ക് മറിഞ്ഞു. ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന മധ്യവയസ്കന് ഗുരുതര പരിക്കേറ്റു. ചൂണ്ടക്കുഴി മയൂരപുരം കുന്നുംപുറം സ്വദേശി പള്ളശ്ശേരി വീട്ടിൽ സാനിക്കാണ് (49) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 10.15നായിരുന്നു അപകടം. സമീപത്ത് പാറമട പ്രവർത്തിക്കുന്നതിനാൽ റോഡിലെ പൊടിശല്യം കുറക്കാൻ റോഡ് നനക്കാനെത്തിയ ലോറിയാണ് അപകടത്തിനിടയാക്കിയത്. സാനിയുടെ മകൻ റോഡരികിൽ നിർത്തിയിട്ടതായിരുന്നു ഗുഡ്സ് ഓട്ടോ. മറന്നുവെച്ച കിറ്റ് എടുക്കാൻ സാനി വാഹനത്തിൽ കയറിയ സമയത്തായിരുന്നു അപകടം. ലോറി പിറകിലേക്ക് ഉരുണ്ടിറങ്ങി ഗുഡ്സ് ഓട്ടോയിലിടിച്ചു. ഓട്ടോ മുന്നിൽ നിർത്തിയിട്ട കാറിൽ തട്ടിയശേഷം താഴ്ചയിലുള്ള സാനിയുടെ വീട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ സാനി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ വീടിെൻറ മേൽക്കൂരയുടെ ഒരുഭാഗം തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.