ഇന്‍വെസ്​റ്റ്​മെൻറ്​ സമ്മിറ്റും അവാര്‍ഡ് നിശയും

കൊച്ചി: ബാങ്കിങ്, ഫിനാന്‍സ്, നിക്ഷേപ മേഖലകളുടെ സംഗമമായ ധനം ബാങ്കിങ്, ഫിനാന്‍സ് ആന്‍ഡ് ശനിയാഴ്ച കൊച്ചിയില്‍ നടക്കും. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ബിസിനസ് മാഗസിനായ ധനം സംഘടിപ്പിക്കുന്നതാണിത്. സാമ്പത്തിക മേഖലയിലെ നൂതന പ്രവണതകള്‍, വെല്ലുവിളികള്‍, സമീപകാലത്തെ നയപര മാറ്റങ്ങളുടെ സ്വാധീനം, പുതിയ അവസരങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളാണ് പകല്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് വിഷയമാവുക. ബാങ്കിങ്ങിലെ പുത്തന്‍ പ്രവണതകള്‍, സാമ്പത്തിക- ഓഹരി വിപണികളിലെ മാറ്റങ്ങള്‍, ഡിജിറ്റല്‍ ഡിസ്‌റപ്ഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന വിദഗ്ധര്‍ സംഗമത്തില്‍ പ്രഭാഷണം നടത്തുമെന്ന് ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ കുര്യന്‍ എബ്രഹാം പറഞ്ഞു. ധനം പബ്ലിക്കേഷന്‍സ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ മരിയ ഏബ്രഹാം, ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) മോഹനകുമാര്‍, ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) ബിജോയ് കുരുവിള എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.