നഗരസഭ മാസ്​റ്റർപ്ലാൻ: കോൺഗ്രസ് ജനങ്ങളെ കബളിപ്പിച്ചു ^എസ്. ശർമ

നഗരസഭ മാസ്റ്റർപ്ലാൻ: കോൺഗ്രസ് ജനങ്ങളെ കബളിപ്പിച്ചു -എസ്. ശർമ പറവൂർ: നഗരസഭ മാസ്റ്റർപ്ലാൻ സംബന്ധിച്ച് കോൺഗ്രസ് നഗരവാസികളെ കബളിപ്പിച്ചെന്ന് എസ്. ശർമ എം.എൽ.എ. പറവൂർ നഗരസഭയിൽ നടപ്പാക്കാൻ പോകുന്ന വിവാദ മാസ്റ്റർപ്ലാൻ സംബന്ധിച്ച് വിശദീകരിക്കാൻ എൽ.ഡി.എഫ് നടത്തിയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2013ൽ നടപ്പാക്കിയ മാസ്റ്റർപ്ലാൻ ജനങ്ങളിൽ ആശങ്ക പടർത്തുകയും വിവാദമാവുകയും ചെയ്തതോടെ നഗരസഭ ഭരണസമിതി വെട്ടിലായി. തെരഞ്ഞെടുപ്പിൽ കോൺഗ്രസി​െൻറ നില മോശമാകുമെന്ന് മനസ്സിലായപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ പറവൂരിൽ കൊണ്ടുവന്ന് മാസ്റ്റർപ്ലാൻ റദ്ദാക്കിയെന്ന് പറഞ്ഞ് പറവൂർ നിവാസികളെ കബളിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തേത് ജനവിരുദ്ധവും അശാസ്ത്രീയവുമായ മാസ്റ്റർപ്ലാനാണ്. ഇത് റദ്ദാക്കണമെന്നാണ് ജനതാൽപര്യം. നാടി​െൻറ വികസനത്തിനും ജനതാൽപര്യത്തിനും അനുസൃതമായ മാസ്റ്റർ പ്ലാനുണ്ടാക്കാൻ പറവൂരിലെ നഗരസഭയിലെ ഭരണ-പ്രതിപക്ഷ പാർട്ടികളും ജനകീയസംഘടനകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ശർമ അഭിപ്രായപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ അധ്യക്ഷത വഹിച്ചു. പി. രാജു, ടി.ആർ. ബോസ്, കെ.പി. വിശ്വനാഥൻ, ടി.വി. നിഥിൻ, പി.എൻ. സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.