കണ്ടന്തറ ഗവ. യു.പി. സ്​കൂളിൽ 'അമ്മ ലൈബ്രറി'

പെരുമ്പാവൂർ: കണ്ടന്തറ ഗവ. യു.പി. സ്കൂളിൽ രക്ഷിതാക്കൾക്കായി 'അമ്മ ലൈബ്രറി' രൂപവത്കരിച്ചു. പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ രക്ഷിതാക്കൾക്ക് വായിക്കാം. ലൈബ്രറി റൂം ഉദ്ഘാടനം വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ ലെജുവും അമ്മ ലൈബ്രറി പദ്ധതി ഉദ്ഘാടനം എഴുത്തുകാരി ജോളി കളത്തിലും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷമീദ ഷെരീഫ് അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസ് പെരുമ്പാവൂർ ബി.പി.ഒ എ.എം. അയിഷ നയിച്ചു. ഇൻറർനാഷനൽ ടാലൻറ് ക്വിസ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ എ.വി. അയിനൂൽ ഹന, സി.വൈ. മുഹമ്മദ് അമീൻ, പ്രശസ്ത വിജയം നേടിയ മറ്റു വിദ്യാർഥികൾക്കും വായനപൂർണിമ ചീഫ് കോഒാഡിനേറ്റർ ഇ.വി. നാരായണനും അവാർഡ് വിതരണം ചെയ്തു. ജൂനിയ മുഹമ്മദ്, സുരേഷ് കീഴില്ലം, ഷിയാസ്, ബേബി ജോർജ്, ഷാജി പുലവത്ത്്, സൗദ സജീവ്, സി.വി. മുഹമ്മദാലി, അഡ്വ. കെ.എം. ഷംസുദ്ദീൻ, കെ.വി. ഉണ്ണികൃഷ്ണൻ, ബാവാ മാഹീൻകുട്ടി, പി.വി. മെറീന എന്നിവർ സംസാരിച്ചു. പരീക്ഷണ നെൽകൃഷി വിളവെടുപ്പ് പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്തിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പി​െൻറ മേൽനോട്ടത്തിലുള്ള പരീക്ഷണ നെൽകൃഷി വിളവെടുപ്പ് നടന്നു. ശാസ്ത്രീയ രീതിയിലുള്ള നെൽകൃഷിക്ക് മികച്ച വിളവാണ് ലഭിച്ചത്. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ് ഷൈമി വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് എ.ടി. അജിത് കുമാർ, അംഗങ്ങളായ ഷോജ റോയി, ലിസി മത്തായി, എൽസി പൗലോസ്, മിനി ഷാജി, പി.പി. അവറാച്ചൻ, വകുപ്പ് താലൂക്ക് ഓഫിസർ സി.എൻ. രാധാകൃഷ്ണൻ, ഇൻവെസ്റ്റിഗേറ്റർ റെജികുമാർ, കൃഷി ഓഫിസർ ചന്ദ്രബിന്ദു, ജോണി വെള്ളാഞ്ഞിയിൽ എന്നിവർ സംസാരിച്ചു. കാലടി സമാന്തര പാലം രൂപരേഖ ഈ മാസം തയാറാകും പെരുമ്പാവൂർ: നിർദിഷ്ട കാലടി സമാന്തര പാലത്തി​െൻറ രൂപരേഖ ഈ മാസം അവസാനത്തോടെ തയാറാകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചതായി എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. എം.എൽ.എമാരായ റോജി എം. ജോണും എൽദോസ് കുന്നപ്പിള്ളിയും അവതരിപ്പിച്ച ഉപക്ഷേപത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി അവസാനത്തോടെ രൂപരേഖ തയാറാക്കി നൽകാൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. 2012ൽ പാലം നിർമിക്കാൻ 42 കോടിയുടെ പദ്ധതിക്ക് അന്നത്തെ യു.ഡി.എഫ് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ പദ്ധതിക്ക് കണക്കാക്കിയിരിക്കുന്നത് 92 കോടിയാണ്. കഴിഞ്ഞ നിയമസഭ സമ്മേളനകാലത്ത് എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, അൻവർ സാദത്ത് എന്നിവർ നൽകിയ കത്തി​െൻറ അടിസ്ഥാനത്തിൽ കാലടി സമാന്തര പാലത്തി​െൻറ നടപടി വേഗത്തിലാക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. 600 മീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട പാലത്തി​െൻറ പുതുക്കിയ അലൈൻമ​െൻറ് പ്രകാരം പാലത്തി​െൻറ അേപ്രാച് റോഡിന് ഏകദേശം ഏഴര ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. മറ്റൂർ, ഒക്കൽ വില്ലേജുകളിൽ ഉൾപ്പെട്ട ഈ സ്ഥലങ്ങൾ ഏറ്റെടുക്കാൻ പുതുക്കിയ നിയമപ്രകാരമുള്ള അഭ്യർഥനപത്രം ജില്ല കലക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. പുതുക്കിയ അലൈൻമ​െൻറ് പ്രകാരമുള്ള അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ടെൻഡർ ചെയ്തിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കുന്ന മുറക്കേ പ്രവൃത്തി തുടങ്ങാൻ സാധിക്കൂ എന്നതിനാലാണ് നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ നിയമസഭയിൽ എം.എൽ.എമാർ സബ്മിഷൻ അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.