കുരീപ്പുഴക്ക്​ എതിരായ ആക്രമണം അപലപനീയം –കേരള ലളിതകല അക്കാദമി

കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിനെ ആർ.എസ്.എസ് ആക്രമണകാരികൾ കൈയേറ്റം ചെയ്തത് അപലപനീയമാണെന്ന് കേരള ലളിതകല അക്കാദമി നിർവാഹകസമിതി യോഗം വിലയിരുത്തി. ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ട്രഷറർ വി.ആർ. സന്തോഷ്, കാരക്കമണ്ഡപം വിജയകുമാർ, ബൈജു ദേവ്, പോൾ കല്ലാനോട്, ശ്രീജ പള്ളം, എബി എൻ. ജോസഫ്, അക്കാദമി മാനേജർ എ.എസ്. സുഗതകുമാരി, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് പി.ബി. വിജയശ്രീ എന്നിവർ സംബന്ധിച്ചു. ഫാഷിസ്റ്റ് ആക്രമണങ്ങൾക്കെതിരെ പൊതുവേദി -ആര്യാടൻ ഷൗക്കത്ത് കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. സാംസ്കാരികപ്രവർത്തകർക്കുനേരെയുള്ള ഫാഷിസ്റ്റ് ആക്രമണങ്ങൾക്കെതിരെ സംസ്കാര സാഹിതി പൊതുവേദി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്കാര സാഹിതി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷൗക്കത്ത്. സംസ്ഥാന വൈസ് ചെയർമാൻ ജോൺ പി. മാണി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എൻ.വി. പ്രദീപ്കുമാർ, സെക്രട്ടറി മോഹൻജി വെൺപുഴശേരി അഗസ്റ്റിൻ വഞ്ചിമല അനുസ്മരണം നടത്തി. ജില്ല കൺവീനർ എച്ച്. വിൽഫ്രഡ്, പി.എം. അസീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.