മേഴ്സിക്കുട്ടൻ അക്കാദമി പ്രവേശനം; ട്രയൽസ് നാളെ

കൊച്ചി: മേഴ്സിക്കുട്ടൻ അക്കാദമി പ്രവേശനത്തിന് സെലക്ഷൻ ട്രയൽസ് വ്യാഴാഴ്ച രാവിലെ ഒമ്പതിന് തേവര എസ്.എച്ച് കോളജ് മൈതാനത്ത് നടക്കും. 11-14, 15-18 പ്രായപരിധിയിലുള്ള പെൺകുട്ടികൾക്ക് പങ്കെടുക്കാം. 15-18 പ്രായപരിധിയിലുള്ളവർ സംസ്ഥാനതലത്തിൽ ഒന്നോ രണ്ടോ സ്ഥാനം നേടിയവരോ ദേശീയ തലത്തിൽ പങ്കെടുത്തവരോ ആയിരിക്കണം. െതരഞ്ഞെടുക്കുന്നവർക്ക് പരിശീലനത്തിനുപുറമേ ഭക്ഷണം, താമസം, വിദ്യാഭ്യാസം, സ്പോർട്സ് കിറ്റ് എന്നിവ സൗജന്യമായിരിക്കും. ആവശ്യമായ രേഖകളും ഫോട്ടോയും സ്പോർട്സ് കിറ്റും സഹിതം ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 9447530575.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.