പുല്ലിന് തീപടര്‍ന്നത് പരിഭ്രാന്തി പരത്തി

മൂവാറ്റുപുഴ: വാഴക്കുളം ചക്കിപ്പാറയില്‍ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച ഉച്ചക്ക് 2.30-ഓടെയാണ് സംഭവം. ചക്കിപ്പാറക്ക് മുകളിലെ ഉണക്കപ്പുല്ലിലാണ് തീപടര്‍ന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് വാഴക്കുളം ഫയര്‍ ഫോഴ്‌സ് തീ അണച്ചു. അസിസ്റ്റൻറ് സ്റ്റേഷന്‍ ഓഫിസര്‍ പി.വി. സന്തോഷ്, ലീഡിങ് ഫയര്‍മാന്‍മാരായ പി.ബി. യാക്കോബ്, കെ.എം. ഷമീര്‍, എം.കെ. ഷൗക്കത്തലി, ഫവാസ്, കെ.എം. റിയാസ് എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.