'ദലിത്​ ആത്​മാഭിമാന കൺവെൻഷൻ തടഞ്ഞത്​ ജനാധിപത്യവിരുദ്ധം'

കൊച്ചി: വടയമ്പാടിയിലെ ജാതിമതിലിനെതിരായ ദലിത് ആത്മാഭിമാന കൺവെൻഷൻ തടഞ്ഞ പൊലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ. വടയമ്പാടി കൺവെൻഷൻ തടഞ്ഞതിനെതിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനപരമായി ചൂണ്ടിയിൽ കൺവെൻഷൻ നടത്താൻ ശ്രമിച്ച ദലിത് നേതാക്കളെയും പ്രവർത്തകരെയും സംഘ്പരിവാർ ക്രിമിനൽ സംഘം ക്രൂരമായി തല്ലിച്ചതക്കുകയാണുണ്ടായത്. ആക്രമികളായ സംഘ്പരിവാർ പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കാതെ മുതിർന്ന ദലിത് എഴുത്തുകാരും നേതാക്കളുമായ കെ.കെ. കൊച്ച്, കെ.എം. സലിംകുമാർ, സമരസമിതി നേതാക്കളായ സി.എസ്. മുരളി, ഡോ. ധന്യ മാധവൻ, മൃദുല ദേവി തുടങ്ങിയവരെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധവും ദലിതരുടെ സംഘടന സ്വാതന്ത്ര്യത്തിനെതിരായുള്ള കടന്നുകയറ്റവുമാണെന്ന് കെ. അംബുജാക്ഷൻ പറഞ്ഞു. ശശി പന്തളം, ഉണ്ണികൃഷ്ണൻ തകഴി (നാഡോ), പി.ടി. വസന്തകുമാർ, യാസിർ പെരിങ്ങാല എന്നിവർ പെങ്കടുത്തു. ജ്യോതിവാസ് പറവൂർ യോഗത്തെ അഭിവാദ്യം ചെയ്തു. അർഷദ് പെരിങ്ങാല നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.