ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി

ആലപ്പുഴ: അയൽവാസികളായ സ്ത്രീകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ഗ്രാമ പഞ്ചായത്ത് അംഗം ന്യൂനപക്ഷ കമീഷന് പരാതി നൽകി. വീടിന് സമീപത്തിരുന്ന് പരസ്യമായി മദ്യപിക്കുന്നത് സ്ത്രീകൾ ചോദ്യം ചെയ്തതിനായിരുന്നു അസഭ്യവർഷം. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അസഭ്യം പറഞ്ഞയാൾക്കെതിരെ കേസെടുക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടിെല്ലന്ന് പഞ്ചായത്ത് അംഗം കമീഷന് മൊഴി നൽകി. പൊലീസി​െൻറ നടപടി സംബന്ധിച്ച് ജില്ല പൊലീസ് മേധാവിയോട് കമീഷൻ വിശദീകരണം തേടി. മൊബൈൽ ഫോണിൽ നിരന്തരം വിളിച്ചും മോശം രീതിയിലുള്ള സന്ദേശങ്ങൾ അയച്ചും ശല്യപ്പെടുത്തുകയും ചെയ്തിരുന്ന ആളിനെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ നൽകിയ പരാതി പൊലീസ് സൈബർ സെല്ലി​െൻറ സഹായത്തോടെ കമീഷൻ പരിഹരിച്ചു. അമ്മയുടെ ഫോൺ ഉപയോഗിച്ച് യുവാവായ മകനാണ് വീട്ടമ്മയെ ശല്യപ്പെടുത്തിയിരുന്നതെന്ന് സൈബർ സെൽ കണ്ടെത്തി. ഫോൺ പൊലീസ് കസ്റ്റഡിയിലെടുക്കുകയും യുവാവിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ന്യൂനപക്ഷ പദവി നൽകണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനം നൽകിയ അപേക്ഷയിൽ പദവി നൽകുന്നതിനുള്ള സംവിധാനത്തി​െൻറ രൂപവത്കരണം പൂർത്തിയാകുന്ന മുറക്ക് അപേക്ഷയിൽ അനുകൂല നിലപാട് സ്വീകരിക്കുന്നതാണെന്ന് കമീഷൻ അറിയിച്ചു. തീരദേശ ഹൈവേയിൽ അന്ധകാരനഴിയിൽ മുടങ്ങിക്കിടക്കുന്ന പാലം നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ നൽകിയ പരാതിക്കും കമീഷൻ പരിഹാരം കണ്ടു. 2.25 കോടിയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയായതായും അടുത്തമാസം 31നകം നിർമാണം പൂർത്തിയാകുമെന്നും ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കമീഷൻ അംഗം ബിന്ദു എം. തോമസ് നടത്തിയ തെളിവെടുപ്പിൽ പരിഗണിച്ച 47 പരാതികളിൽ ഏഴെണ്ണം പരിഹരിച്ചു. പുതിയ മൂന്ന് പരാതികളും കിട്ടി. അടുത്ത തെളിവെടുപ്പ് മാർച്ച് 15ന് നടക്കും. എം.എസ്.എഫ് ജില്ല നേതൃക്യാമ്പിന് ഇന്ന് തുടക്കം ആലപ്പുഴ: ഉയര്‍ന്ന ശിരസ്സും ഭയരഹിതമായ മനസ്സുമുള്ള ഞാന്‍ ഭാരതീയന്‍ എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അറിവ്- 1950 ജില്ല നേതൃക്യാമ്പിന് വെള്ളിയാഴ്ച തുടക്കമാകും. കഞ്ഞിപ്പാടം ഷിഹാബ് തങ്ങള്‍ നഗറിലെ കൊച്ചുകളത്തില്‍ കോംപ്ലക്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പി​െൻറ ഉദ്ഘാടനം വൈകുന്നേരം അഞ്ചിന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് ജില്ല പ്രസിഡൻറ് അല്‍ത്താഫ് സുബൈര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന മുൻ പ്രസിഡൻറ് കെ.എം. ഹസൈനാര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എസ്.എഫ് ഹരിതയുടെ സംസ്ഥാന വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബരീറ താഹയെയും പുളിങ്കുന്ന്് എൻജിനീയറിങ് കോളജില്‍നിന്നും യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട സഫ അബ്ദുല്‍ ഹക്കീമിനെയും മുസ്‌ലിംലീഗ് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം മുഹമ്മദ് കൊച്ചുകളം ചടങ്ങിൽ അനുമോദിക്കും. ശനിയാഴ്ച രാവിലെ ഉദ്‌ബോധന സെഷന്‍ നൗഫല്‍ ഫൈസി നയിക്കും. സമാപന സെഷന്‍ മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.