റാഗിങ് സംഭവത്തില്‍ 10 സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു

അങ്കമാലി: ചാലാക്ക മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ 10 സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. കോതമംഗലം സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തി റാഗിങ്ങിനിരയാക്കിെയന്നാണ് പരാതി. രാത്രി ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. ക്രൂരമായി മര്‍ദിക്കുകയും അസഭ്യംവിളിക്കുകയും സിഗരറ്റുകള്‍ കൂട്ടിക്കെട്ടി നിര്‍ബന്ധമായി വലിപ്പിക്കുകയും ചെയ്തിരുന്നത്രെ. സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനം ഭയന്ന് വിദ്യാര്‍ഥി പഠനം അവസാനിപ്പിക്കുകയായിരുന്നു. 2017 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 21 വരെയുള്ള കാലയളവിലായിരുന്നു റാഗിങ്. വിദ്യാര്‍ഥിയും ബന്ധുക്കളും ജില്ല റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിെയത്തുടര്‍ന്ന്് ചെങ്ങമനാട് പൊലീസ് വിദ്യാര്‍ഥിയുടെ മൊഴിയെടുത്തശേഷം കേസെടുത്തിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാര്‍ഥികളെ താൽക്കാലികമായി കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുള്ളതായും എന്നാല്‍, ആൻറി റാഗിങ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ റാഗിങ് നടന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.