ജോൺ ഫെർണാണ്ടസ് എം.എൽ.എയായത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് നേതാക്കൾ

മട്ടാഞ്ചേരി: കൊച്ചിയില്‍ നിലനില്‍ക്കുന്ന സി.പി.എം--സി.പി.ഐ ഭിന്നത കൂടുതല്‍ രൂക്ഷമാക്കി സി.പി.ഐ നേതാക്കളുടെ പ്രതികരണം. ജില്ല സമ്മേളനത്തി‍​െൻറ ഭാഗമായ കൊടിമര ജാഥയുടെ ഉദ്ഘാടന വേദിയിലാണ് സി.പി.ഐ നേതാക്കള്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത്. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗമായ ജോണ്‍ െഫര്‍ണാണ്ടസ് എം.എ ല്‍.എ ആയത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത് കൊച്ചി മണ്ഡലം സെക്രട്ടറിയായ എം.ഡി. ആൻറണിയാണ്. സി.പി.എമ്മില്‍ നല്ല നേതാക്കളുണ്ടെങ്കിലും ചിലരെല്ലാം വയറ്റിപ്പിഴപ്പിന് വേണ്ടി നടക്കുന്നവരാണ്. സി.പി.എമ്മി‍​െൻറ മലപ്പുറം സമ്മേളനത്തില്‍ ലാവലിൻ കേസ് സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്തത് ഈ നേതാവാണ്. ഈ രേഖകളാണ് പിണറായി വിജയനെതിരെ സി.ബി.ഐ തെളിവായി ഉപയോഗിക്കുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നുവോ അവരോടൊപ്പം ചായുന്ന ശീലമാണിവര്‍ക്ക്. പിണറായി വിജയനെ പോലും വെറുതേ വിടാത്ത ഇവര്‍ തന്നെ വെറുതേ വിടുമോയെന്നും ഒരേ വേദിയില്‍ സംവദിക്കാന്‍ വെല്ലു വിളിക്കുകയാണെന്നും പറഞ്ഞാണ് എം.ഡി. ആൻറണി പ്രസംഗം നിര്‍ത്തിയത്. ജാഥ ഉദ്ഘാടനം ചെയ്ത സംസ്ഥാന കമ്മിറ്റിയംഗം ഇ.കെ. ശിവനും സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചു. ജന്മത്തില്‍ തന്നെ പിഴവ് സംഭവിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐയെ കിട്ടുന്നിടത്തെല്ലാം പുലഭ്യം പറയുകയാണ് സി.പി.എമ്മി‍​െൻറ പണി. സര്‍ക്കാറി‍​െൻറ തെറ്റായ നയങ്ങളെ തിരുത്തിക്കുകയെന്നത് സി.പി.ഐയുടെ കടമയാണ്. അത് ഇനിയും ചെയ്യും. എം.എം. മണിയെ പോലെയുള്ള മന്ത്രിമാരെക്കൊണ്ട് പുലഭ്യം പറയിപ്പിക്കുകയാണെന്നും സി.പി.ഐ. ഇല്ലായിരുന്നുവെങ്കില്‍ മണി മന്ത്രിയാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊടിമര ജാഥ ഉദ്ഘാടന സമ്മേളനത്തില്‍ എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ഷബീബ്, പി.എന്‍. സന്തോഷ്, സക്കറിയ െഫര്‍ണാണ്ടസ്, കെ.കെ. ഭാസ്കരന്‍, കെ.കെ. രാജു, എം.എ. ബഷീര്‍, കെ.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.