സാമൂഹിക മാധ്യമ സന്ദേശങ്ങളിൽ അമ്പരന്ന് കുട്ടനാട്ടുകാർ

കുട്ടനാട്: കാലവർഷം കൂടുതൽ ശക്തിപ്രാപിച്ചതോടെ കൂടുതൽ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടനാട്ടുകാർക്ക് ആശങ്കയേറുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുന്ന, ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുന്നത്. നിലവിലെ സാഹചര്യത്തിൽ വലിയ ആശങ്കയുടെ കാര്യമില്ലെന്നാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. വ്യാഴാഴ്ച ഉച്ചക്കുമുമ്പുതന്നെ ഡാമി​െൻറ ഷട്ടറുകൾ തുറന്നിരുന്നു. എന്നാൽ, ഇന്നലെ വൈകീട്ട് വരെയുള്ള 24 മണിക്കൂറിനുള്ളിൽ ജലനിരപ്പ് കേവലം അഞ്ച് ഇഞ്ച് മാത്രമാണ് ഉയർന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിനുശേഷം വളരെ വേഗത്തിലാണ് വെള്ളമിറങ്ങിയത്. വേനൽക്കാലത്തെ അളവിൽ വരെ ജലനിരപ്പ് താഴ്ന്നിരുന്നു. മഴ ശക്തമായതോടെ വീണ്ടും പതിയെ ജലനിരപ്പുയരുകയായിരുന്നു. എന്നാൽ, കുട്ടനാടി​െൻറ തെക്കൻ മേഖലകളിൽ ജലനിരപ്പിൽ അൽപം കൂടി വർധന അനുഭവപ്പെടുന്നുണ്ട്. അതേസമയം, ഷട്ടറുകൾ തുറന്നതോടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നേക്കാമെന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ സമിതി മുൻകരുതൽ നടപടികൾ ഊർജിതമാക്കി. ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾക്കുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ദ്രുതകർമസേനയുടെ നിർദേശപ്രകാരം ഡാമുകൾ തുറന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ മോട്ടോർ ബോട്ട് ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതു സമയത്തും തയാറായിരിക്കണമെന്നും രണ്ടുമൂന്ന് ദിവസത്തേക്ക് മറ്റ് സർവിസുകളൊന്നും ഏറ്റെടുക്കരുതെന്നുമാണ് നൽകിയിരിക്കുന്ന നിർദേശം. ഇരുനില കെട്ടിടങ്ങളുള്ള സകൂളുകൾക്കും ദുരന്തനിവാരണ സമിതിയും ഗ്രാമപഞ്ചായത്തുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യം വരുന്ന ഘട്ടത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നാണ് സ്‌കൂൾ അധികൃതർക്ക് കിട്ടിയിരിക്കുന്ന നിർദേശം. കലക്ടർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ റവന്യൂ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ജോലിയിൽ ഹാജരാകണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ, വെള്ളമിറങ്ങിയതിനെ തുടർന്ന്് കുട്ടനാട്ടിലുണ്ടായിരുന്ന ക്യമ്പുകൾ ഇന്നലെ അവസാനിപ്പിച്ചു. ചമ്പക്കുളത്തെ ആറ് ക്യാമ്പുകളാണ് വെള്ളിയാഴ്ച നിർത്തലാക്കിയത്. 99 കുടുംബങ്ങളാണ് ഇേതത്തുടർന്ന് മൂന്നാഴ്ചയ്ക്കുശേഷം വീടുകളിലേക്ക് മടങ്ങിപ്പോയത്. 377 മുതിർന്നവരും 84 കുട്ടികളുമായി 451 പേരാണ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. ചമ്പക്കുളത്തുതന്നെ പ്രവർത്തിച്ചിരുന്ന 13 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ഇന്നലെ അവസാനിപ്പിച്ചു. കൈനകരി തെക്ക് വില്ലേജിൽ 69ഉം വടക്ക് വില്ലേജിൽ 68ഉം കേന്ദ്രങ്ങൾ മാത്രമാണ് ഇനിയും അവശേഷിക്കുന്നത്. വെള്ളം കയറിയ വീടുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളോടെയാണ് ഇവർ ക്യാമ്പുകൾ വിട്ടത്. എന്നാൽ, ഭക്ഷണ കാര്യത്തിൽ ഇവർക്ക് ആകുലതയില്ല. വെള്ളപ്പൊക്ക ദുരിതങ്ങൾ കേട്ടറിഞ്ഞ് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നായി സഹായങ്ങളുടെ പെരുമഴയാണ് ക്യാമ്പുകളിൽ പെയ്തിറങ്ങിയത്. വെറുംൈകയോടെ ക്യാമ്പുകളിലേക്ക് വന്നവർ ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളുമായാണ് മടങ്ങുന്നത്. അടച്ചിട്ട വീടുകളിൽ മോഷണം; യുവാവിനെ നാട്ടുകാരും പൊലീസും ഒാടിച്ച് പിടിച്ചു കുട്ടനാട്: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകള്‍ അടച്ചിട്ട് ബന്ധുവീടുകളില്‍ അഭയം തേടിയത് മുതലെടുത്ത് മോഷണം. മോഷണ ശ്രമത്തിനിെട വീട്ടുകാരെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ െപാലീസും നാട്ടുകാരും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി. നിരണം പടിഞ്ഞാേറമുറി ആശാന്‍പറമ്പില്‍ സജിത്താണ് (27) പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ പാണ്ടങ്കരി പള്ളിക്ക് സമീപത്തെ വീട്ടില്‍ മോഷണശ്രമത്തിനിടെയാണ് പിടിയിലായത്. രാവിലെ വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. അപ്രതീക്ഷിതമായി വീട്ടുകാര്‍ മടങ്ങിയെത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈസമയം പരിശോധനക്കെത്തിയ എടത്വ എസ്.ഐ കെ.ജി. രതീഷി​െൻറ നേതൃത്വത്തിലുള്ള െപാലീസ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് പിന്തുടര്‍ന്ന് പിടികൂടിയത്. സി.പി.ഒമാരായ പ്രേംജിത്ത്, സജി, ബിനീഷ്, രതീഷ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.