മലയാളികൾ പ്രബുദ്ധത സംരക്ഷിക്കണം -ടി.ഡി. രാമകൃഷ്ണൻ

ആലപ്പുഴ: പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളികൾ ആ വാക്കിന് പരിക്ക് പറ്റാതെ സൂക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് വയലാർ അവാർഡ് ജേതാവ് ടി.ഡി. രാമകൃഷ്ണൻ. 66ാമത് നെഹ്റുട്രോഫി ജലോത്സവത്തി​െൻറ ഭാഗമായി സ്മരണിക കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാർക്ക് നേരെ സർഗാത്മകവും ജനാധിപത്യപരവുമായ വിമർശനങ്ങളാണ് ഉണ്ടാകേണ്ടത്. എന്നാൽ, ശാരീരിക ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ഭൂമിശാസ്ത്രപരമായും തൊഴിൽപരമായും ചിന്നിച്ചിതറി കിടക്കുന്ന കാലത്ത് ഡിജിറ്റൽ ലോകത്തി​െൻറ കടന്നുവരവോടെ സാഹിത്യം ഇല്ലാതാകുമെന്നതായിരുന്നു 90കളിലെ പ്രചാരണം. എന്നാൽ, കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ മലയാള സാഹിത്യത്തിന് കേരളത്തിന് പുറത്തും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സാഹിത്യമെന്ന കലാരൂപത്തി​െൻറ പ്രസക്തി കൂടി. ചെറുപ്പക്കാർക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള വായന ഇന്ന് വ്യാപകമായി. സൈബർ ഇടങ്ങളിൽ നല്ലതോതിൽ സാഹിത്യം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നത് സൈബർ ഇടങ്ങളാണെന്നും രാമകൃഷ്ണൻ പറഞ്ഞു. ആലപ്പുഴ സ​െൻറ് ജോസഫ്സ് കോളജിൽ നടന്ന സെമിനാറിൽ എ.ഡി.എം ഐ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സ്മരണിക കമ്മിറ്റി ചീഫ് എഡിറ്റർ എം.ആർ. പ്രേം, സാഹിത്യകാരി എം. മഞ്ജു, പ്രിൻസിപ്പൽ ഷീന ജോർജ്, പി. ജ്യോതിസ്, അധ്യാപിക ജ്യോതിലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. അവലോകന യോഗത്തില്‍നിന്ന് യു.ഡി.എഫ് വിട്ടുനിന്നത് ശരിയായില്ല -കര്‍ഷക ഫെഡറേഷന്‍ ആലപ്പുഴ: കുട്ടനാട് നേരിട്ട പ്രകൃതിദുരന്തത്തെക്കുറിച്ചും അവക്കുള്ള പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചത് ശരിയായ നടപടിയല്ലെന്ന് കേരള സംസ്ഥാന നെല്ല്-നാളികേര കര്‍ഷക ഫെഡറേഷന്‍. കാര്‍ഷിക മേഖല നേരിട്ട ദുരന്തങ്ങളുടെ യഥാർഥ സ്ഥിതി വിശദീകരിക്കാനും വീഴ്ചകള്‍ പറയാനും ലഭ്യമായ സന്ദര്‍ഭം വിനിയോഗിക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമായിരുന്നുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വര്‍ക്കിങ് പ്രസിഡൻറ് ജോര്‍ജ് തോമസ് ഞാറക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് കൂട്ടാല, ആൻറണി കരിപ്പാശേരി, ജോഷി പരുത്തിക്കല്‍, ഇ. ഷാബ്ദീന്‍, എം.കെ. പരമേശ്വരന്‍, സിബി കല്ലുപാത്ര, ബൈജു മാന്നാര്‍, രാജന്‍ സി. മേപ്രാല്‍, ജോമോന്‍ കുമരകം, ജേക്കബ് എട്ടുപറയില്‍, പി.ടി. രാമചന്ദ്രന്‍ നായര്‍, തോമസ് പീറ്റര്‍ കടുത്തുരുത്തി, ജോ നെടുങ്ങാട് എന്നിവര്‍ സംസാരിച്ചു. സഹകരണ ഫെഡറേഷൻ ജില്ല സമ്മേളനം ആലപ്പുഴ: സഹകരണ സ്ഥാപനങ്ങൾ സമൂഹത്തി​െൻറ വളർച്ചക്ക് ഗുണപരമായ നേതൃത്വം നൽകാൻ കഴിയുന്നവയായിരിക്കണമെന്ന് സി.എം.പി ജില്ല സെക്രട്ടറി എ. നിസാർ. കേരള സഹകരണ ഫെഡറേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സഹകരണ ബാങ്കുകളിലെ അഡ്മിനിസ്േട്രറ്റർ ഭരണം അവസാനിപ്പിക്കുക, സഹകരണ സംഘങ്ങൾക്ക് അപ്പെക്സ് ഫെഡറേഷൻ രൂപവത്കരിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. കെ.എം. ദിലീപ്ഖാൻ അധ്യക്ഷത വഹിച്ചു. ജി. മുരളീധരൻപിള്ള, പി. ബിജു, സുരേഷ് കാവിനേത്ത്, എസ്. ഹരി, എസ്. റീജ, എസ്. ലിജി, ജി. ഹരികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എം. ദിലീപ്ഖാൻ (പ്രസി.), ജി. മുരളീധരൻ പിള്ള (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.