ശബരിമല ശുചീകരണം: വിശദീകരണം നൽകേണ്ടത്​ ജില്ല ഭരണകൂടങ്ങൾ

കൊച്ചി: ഒാരോ മണ്ഡല- മകരവിളക്കിന് ശേഷവും ശബരിമല ശുചീകരിക്കാൻ ഒരു കോടി രൂപ നൽകുന്നത് എങ്ങനെ ചെലവഴിക്കുന്നുവെന്നത് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് കോട്ടയം, പത്തനംതിട്ട ജില്ല ഭരണകൂടങ്ങൾ. ശുചീകരണത്തിന് തുക നൽകുന്നത് വനം വകുപ്പിനല്ലെന്നും ജില്ല ഭരണകൂടങ്ങൾക്കാണെന്നുമുള്ള തിരുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചതിനെത്തുടർന്ന് ഇരുമുടിക്കെട്ടിൽനിന്ന് പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന ജൂലൈ 23ലെ ഉത്തരവിൽ ഡിവിഷൻ ബെഞ്ച് തിരുത്തൽ വരുത്തുകയായിരുന്നു. വനം വകുപ്പിന് ലഭിച്ച ഒരു കോടി രൂപ ഇതുവരെ എങ്ങനെയാണ് ചെലവഴിച്ചതെന്നും ഇനി എങ്ങനെയാണ് ചെലവഴിക്കാൻ ലക്ഷ്യമിടുന്നതെന്നും വിശദീകരിക്കാനായിരുന്നു മുൻ ഉത്തരവിൽ കോടതി ആവശ്യപ്പെട്ടത്. ഇരുമുടിക്കെട്ടിലുൾപ്പെടെ പ്ലാസ്റ്റിക് നിരോധിച്ചാണ് ജൂലൈ 23ന് ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.