കാമ്പസുകളിൽ വർഗീയതയും അക്രമവും വർധിക്കാൻ സർക്കാർ സമീപനവും കാരണം -എം.എം. ഹസൻ

കൊച്ചി: കാമ്പസുകളില്‍ വര്‍ഗീയതയും അക്രമവും വർധിക്കാൻ സർക്കാറി​െൻറ സമീപനവും കാരണമായെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. എറണാകുളം മഹാരാജാസ് കോളജിന് മുന്നില്‍ കെ.എസ്.യു സംഘടിപ്പിച്ച കലാലയ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയെ തോല്‍പിക്കേണ്ടത് മതേതരത്വത്തിലൂടെയാണ്. വര്‍ഗീയത നിറഞ്ഞ പാര്‍ട്ടികള്‍ ഭരിക്കുന്ന കോളജുകളില്‍ മറ്റുള്ളവർക്ക് സ്വാതന്ത്ര്യമില്ല. ഈ അവസ്ഥ മാറണം. വിദ്യാഭ്യാസത്തി​െൻറ ഉള്ളടക്കം പൂർണമായി രാഷ്ട്രീയവത്കരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ യു.ജി.സി പിരിച്ചുവിട്ടത് വിദ്യാർഥികളെ ബാധിക്കുന്ന കാര്യങ്ങളാണ്. ഇതിനെതിരെ കെ.എസ്.യുവിെനാപ്പം പോരാടാന്‍ എസ്.എഫ്.ഐ ഉണ്ടാകുമോയെന്നും ഹസൻ ചോദിച്ചു. എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തി​െൻറ ഉപോൽപന്നമാണ് കാമ്പസിലെ വർഗീയസംഘടനകളെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് പറഞ്ഞു. അഭിമന്യുവി​െൻറ കൊലപാതകത്തിൽ കേസന്വേഷണം ഇഴയുകയാണ്. തീവ്രവാദബന്ധം ആരോപിക്കുമ്പോഴും പ്രത്യേക അന്വേഷണസംഘമില്ല. യഥാർഥപ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ഏറ്റെടുക്കുന്നതിൽനിന്ന് ഇടതുവിദ്യാർഥി, യുവജന സംഘടനകൾ പിന്നോട്ടുപോകുമ്പോൾ കെ.എസ്.യു ആ ദൗത്യം ഏറ്റെടുക്കുകയാണെന്നും അഭിജിത് പറഞ്ഞു. കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യര്‍ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ടി. തോമസ്, വി.ഡി. സതീശൻ, ഹൈബി ഈഡൻ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, കെ. ബാബു, ഡൊമിനിക് പ്രസേൻറഷൻ, ബെന്നി ബഹനാൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ്, കെ.എസ്.യു നേതാക്കൾ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.