22 വർഷം മുമ്പ്, എറണാകുളം ജില്ലയിലെ കൂവപ്പടിയിൽ ആരംഭിച്ച ഒരു വ്യവസായ ഗാഥ ഇന്ന് ദക്ഷിണേന്ത്യ കീഴടക്കിയിരിക്കുകയാണ്. പ്ലാസ്റ്റിക്കിനെ ഗുണപരമായി ഉപയോഗിച്ച് വ്യാപാര-വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് കുടിവെള്ളം, പാൽസംഭരണം, റോഡ് നിയന്ത്രണ സംവിധാനങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിലെല്ലാം തങ്ങളുടെ ഉൽപന്നങ്ങൾ എത്തിച്ചത്. പെരുമ്പാവൂരിന് അടുത്തുള്ള കൂവപ്പടി എന്ന കൊച്ചുഗ്രാമത്തിൽ ഏതാനും ദീർഘവീക്ഷണമുള്ള സംരംഭകർ ചേർന്ന് ആരംഭിച്ച കാരിസ് പൈപ്പ്സ് ആൻഡ് ട്യൂബ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ന് പ്ലാസ്റ്റിക് ഉൽപന്ന നിർമാണ രംഗത്തെ മുൻനിരക്കാരാണ്. അക്വാടെക് എന്ന പേരിൽ വാട്ടർ ടാങ്ക്, ഹൊറിസോണ്ടൽ വാട്ടർ ടാങ്ക്, ലോഫ്റ്റ് ടാങ്ക്, റോേട്ടാ മിൽക് കാൻ, ഗാരേജ് ബിൻസ്, ഇൻസുലേറ്റഡ് കോൾഡ് ബോക്സ്, റോഡ് ബാരിയർ, ട്രാഫിക് കോൺസ് എന്നിവയുടെയെല്ലാം നിർമാണം അക്വാടെക് നടത്തുന്നുണ്ട്. െഎ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച കമ്പനിക്ക് എഫ്.ഡി.എ, െഎ.എസ്.െഎ അനുമതികളുമുണ്ട്. 1996ൽ കൂവപ്പടിയിൽ ആദ്യ യൂനിറ്റ് ആരംഭിക്കുകയും 2009ൽ ഇൗ യൂനിറ്റിലെ ഉൽപാദന ശേഷി ഇരട്ടിയാക്കി പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ എന്ന ശേഷി കൈവരിക്കുകയും ചെയ്തു. 1999ൽ കോയമ്പത്തൂരിൽ രണ്ടാമത്തേതും 2003ൽ ആന്ധ്രയിലെ വിജയവാഡയിൽ മൂന്നാമത്തേതും യൂനിറ്റുകൾ ആരംഭിക്കുകയും ചെയ്തു. 2007ൽ കോടനാട് സീറ്റ് കവർ ആൻഡ് ഫ്ലഷിങ് സിസ്റ്റേൺസ് ഉൽപാദന സൗകര്യം തുടങ്ങി. 2012ൽ ഒാർഡിനൻസ് ഫാക്ടറി ബോർഡിന് ആദ്യ പ്രതിരോധ വിതരണവും നടത്തി. 2013ൽ കാംകോയിലേക്ക് ഇന്ധന ടാങ്കുകളും ഫെൻഡറുകളും വിതരണം ചെയ്തു. 2017ൽ കോയമ്പത്തൂർ യൂനിറ്റ് വിപുലീകരിക്കുകയും റോഡ് സുരക്ഷ ഉപകരണങ്ങളുെടയും പാൽ കാനുകളുടെയും നിർമാണം ആരംഭിക്കുകയും ചെയ്തു. പരമാവധി പ്രകൃതി സൗഹൃദപരമായും ഇൗടുറ്റതുമായ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനം കൂടുതൽ ഉയരങ്ങളിലേക്കുള്ള യാത്രയിലാണെന്ന് അക്വാടെക് മാനേജിങ് ഡയറക്ടർ ടി.പി. സജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.