2018 ഏപ്രിൽ 24. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ നേരിടുന്നു. ഹൈദരാബാദ് 118 റൺസിന് പുറത്തായി. രോഹിത് ശർമയും കീറോൺ പൊള്ളാർഡും ഹർദിക്- ക്രുണാൽ പാണ്ഡ്യ സഹോദരന്മാരും സൂര്യകുമാർ യാദവും ഉൾപ്പെട്ട മുംബൈ ബാറ്റിങ് നിര ഇൗ സ്കോർ എത്ര ഒാവറും വിക്കറ്റും ബാക്കിനിൽക്കെ മറികടക്കും എന്നുള്ള ചോദ്യം മാത്രമേ ക്രിക്കറ്റ് പ്രേമികൾക്കുള്ളൂ. 18.5 ഒാവറിൽ 87 റൺസിന് മുഴുവൻ മുംബൈ ബാറ്റ്സ്മാന്മാരും പവിലിയനിൽ മടങ്ങിയെത്തുകയും ഹൈദരാബാദ് 31 റൺസിെൻറ വിജയം ആഘോഷിക്കുകയും ചെയ്തപ്പോൾ അവസാന ചിരി ചിരിച്ചവരിൽ ഒരു മലയാളിയും ഉണ്ടായിരുന്നു. ഇരിങ്ങോളുകാരൻ ബേസിൽ തമ്പി. 1.5 ഒാവറിൽ നാല് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസിലും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഇൗ െഎ.പി.എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദ് 95 ലക്ഷം രൂപക്ക് സ്വന്തമാക്കിയ ഇൗ 24 കാരൻ കേരളത്തിെൻറ സ്പീഡ് ഗണ്ണാണ്. െഎ.പി.എല്ലിെൻറ യോർക്കർ മാനും. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ലയൺസിന് വേണ്ടി കളത്തിലിറങ്ങിയ ഇൗ പെരുമ്പാവൂരുകാരൻ 12 കളിയിൽ 12 വിക്കറ്റ് നേടി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഇരകളെ സ്വന്തമാക്കിയവരിൽ രണ്ടാമനായി. 140 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ ഇഞ്ച് പെർഫെക്ട് യോർക്കറുകൾ എറിയുന്ന ബേസിൽ കഴിഞ്ഞ െഎ.പി.എല്ലിൽ ലസിത് മലിംഗ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യോർക്കർ എറിഞ്ഞ താരമായിരുന്നു. കഴിഞ്ഞ െഎ.പി.എല്ലിലെ എമേർജിങ് പ്ലേയർ പുരസ്കാരം സ്വന്തമാക്കിയ ബേസിൽ ഒരിക്കൽ ക്രിക്കറ്റ് അവസാനിപ്പിച്ച് ഉപജീവനത്തിന് പ്രവാസത്തിനും ഒരുങ്ങിയിരുന്നു. ഫുട്ബാളും ടെന്നീസ് ബാൾ ക്രിക്കറ്റും കളിച്ചുനടന്നിരുന്ന ബേസിൽ 16ാം വയസ്സിലാണ് ആദ്യമായി ക്രിക്കറ്റ് ബാൾ കൈയിലെടുക്കുന്നത്. പിന്നീട് അടിക്കടി വളർച്ചയായിരുന്നു. കേരളത്തിന് വേണ്ടി 2014 ഡിസംബർ ഏഴിന് അരങ്ങേറിയ ബേസിലിനെ തേടി 2017 ഡിസംബറിൽ ഇന്ത്യൻ ടീമിലേക്കുള്ള വിളിയുമെത്തി. ശ്രീലങ്കക്കുള്ള ഇന്ത്യൻ ട്വൻറി 20 ടീമിൽ സ്ഥാനം നേടി. കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചില്ലെങ്കിലും ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷമുള്ള കേരള ക്രിക്കറ്റിെൻറ മുഖമായി ബേസിൽ മാറിക്കഴിഞ്ഞു. അവസാന ഒാവറുകളിലെ സമ്മർദം അതിജീവിച്ച് മികച്ച യോർക്കറുകളും സ്ലോ ബാളുകളും എറിയുന്ന ബേസിൽ ഇൗ െഎ.പി.എല്ലിലും ഇതുവരെ ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.