എം.ജി സർവകലാശാല വാർത്തകൾ

എൽഎൽ.ബി പരീക്ഷ മാറ്റി കോട്ടയം: ഏപ്രിൽ 18ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബി.എ (ക്രിമിനോളജി) എൽഎൽ.ബി (ഓണേഴ്സ്) ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്, റഗുലർ) ബി.കോം എൽഎൽ.ബി (ഓണേഴ്സ്, റഗുലർ) എന്നീ പരീക്ഷകളുടെ 'ആൾട്ടർനേറ്റ് ഡിസ്പ്യൂട്ട് റെസൊലൂഷൻ' പേപ്പറി​െൻറ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ ഒമ്പതിന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എ (ക്രിമിനോളജി) എൽഎൽ.ബി (ഓണേഴ്സ്) ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്), ബി.കോം എൽഎൽ.ബി (ഓണേഴ്സ്) എന്നീ പരീക്ഷകളുടെ 'വിമൻ ആൻഡ് ലോ' പേപ്പറി​െൻറ പരീക്ഷ ഏപ്രിൽ 24ന് നടത്താനായി പുതുക്കി നിശ്ചയിച്ചു. അപേക്ഷതീയതി നാലാം സെമസ്റ്റർ എം.എസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിങ് കോഴ്സി​െൻറ േപ്രാജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ ഏപ്രിൽ 18വരെയും 50രൂപ പിഴയോടെ 20 വരെയും 500രൂപ സൂപ്പർ ഫൈനോടെ 23വരെയും അപേക്ഷിക്കാം. ആറാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015 അഡ്മിഷൻ റഗുലർ/ 2014 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷ േമയ് എട്ടിന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ഏപ്രിൽ 16വരെയും 50രൂപ പിഴയോടെ 17വരെയും 500രൂപ സൂപ്പർ ഫൈനോടെ 19വരെയും സ്വീകരിക്കും. വൈവാവോസി ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ ഇംഗ്ലീഷ് കോർ (സി.ബി.സി.എസ്.എസ്, മോഡൽ 1+2, റഗുലർ/റീ അപ്പിയറൻസ്) മാർച്ച് 2018 പരീക്ഷയുടെ േപ്രാജക്ട്/വൈവാവോസി എന്നിവ ഏപ്രിൽ 17 മുതൽ അതത് കേന്ദ്രങ്ങളിൽ നടത്തും. വിശദ ടൈംടേബിൾ വെബ് സൈറ്റിൽ. ആറാം സെമസ്റ്റർ ബി.എ ഹിസ്റ്ററി (സി.ബിസി.എസ്.എസ്) മാർച്ച് 2018 പരീക്ഷയുടെ േപ്രാജക്ട് മൂല്യനിർണയവും വൈവാവോസിയും ഏപ്രിൽ 18മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. ആറാം സെമസ്റ്റർ ബി.എസ്സി സൈക്കോളജി (സി.ബി.സി.എസ്.എസ്, റഗുലർ/സപ്ലിമ​െൻററി/ഇംഫപ്രൂവ്മ​െൻറ്) മാർച്ച് 2018 പരീക്ഷയുടെ പ്രാക്ടിക്കലും േപ്രാജക്ട് മൂല്യനിർണയവും വൈവാവോസിയും ഏപ്രിൽ 13മുതൽ വിവിധ കോളജുകളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം തിരുവല്ല മാക്ഫാസ്റ്റിൽ നടത്തിയ ആറാം സെമസ്റ്റർ എം.സി.എ (റഗുലർ/ലാറ്ററൽ എൻട്രി) പരീക്ഷയുടെ വൈവാവോസി പുനഃപരീക്ഷയിൽ പങ്കെടുത്ത വിദ്യാർഥികളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.