കണ്ണൂർ, കരുണ: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബഹനാൻ കത്ത് നൽകി

കൊച്ചി: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട കോഴവിവാദങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ മധ്യമേഖല വിജിലൻസ് എസ്.പിക്ക് പരാതി നൽകി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് 10 ലക്ഷം രൂപ ഫീസും ഒന്നരലക്ഷം രൂപ പ്രത്യേക ഫീസും മാത്രമേ വാങ്ങാവൂ. എന്നാൽ, 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈ കോളജുകൾ തലവരിപ്പണം പിരിച്ചതായി പൊലീസി​െൻറ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി കത്തിൽ ചൂണ്ടിക്കാട്ടി. തലവരിപ്പണം പിരിച്ചതായി ആരോഗ്യവകുപ്പ് സെക്രട്ടറിയും അഡീഷനൽ സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.