ബി.ജെ.പി സെ ബേട്ടി ബച്ചാവോ കാമ്പയിനുമായി കെ.എസ്.യു

കൊച്ചി: രാജ്യത്തെ നടുക്കിയ പീഡന പരമ്പരക്കെതിരെ ജനരോഷം ഇരമ്പുമ്പോഴും ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ. പ്രധാനമന്ത്രി തുടരുന്ന മൗനം ഇതിന് സൂചകമാണ്. കത്വ, ഉന്നാേവാ പീഡനസംഭവങ്ങൾ ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു. 'ബി.ജെ.പി സെ ബേട്ടി ബച്ചാവോ' കാമ്പയിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീഡനങ്ങൾക്കുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കറുത്തമഷിയിൽ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ പരിപാടികൾക്ക് കെ.എസ്.യു നേതാക്കളായ ഭാഗ്യനാഥ് എസ്. നായർ, ഷാരോൺ പനക്കൽ, പി.എച്ച്. അസ്‌ലം, സഫൽ വലിയവീടൻ, കെ.എം. അനസ് എന്നിവർ നേതൃത്വം കൊടുത്തു. കാപ്ഷൻ er3 KSU 'ബി.ജെ.പി സെ ബേട്ടി ബച്ചാവോ' കാമ്പയിന് തുടക്കംകുറിച്ച് കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.