ജാതി വിവേചനം: ഇടതു പാർട്ടികൾക്കും നിലപാടെടുക്കാനാകുന്നില്ല - – ഗീതാനന്ദൻ

കൊച്ചി: ഇടത്, വലത് പാർട്ടികൾക്ക് ജാതി വിവേചനത്തിനെതിരെ നിലപാടെടുക്കാനാകുന്നില്ലെന്ന് ഭൂ അധികാര സംരക്ഷണ സമിതി കൺവീനർ എം.ഗീതാനന്ദൻ. കേരളത്തിൽ ജാതീയത ഇല്ലാതാക്കാൻ കമ്യൂണിസ്‌റ്റ് പാർട്ടികൾ പോലും ശ്രമിക്കുന്നിെല്ലന്ന് വാർത്തസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. ജാതീയതയുടെ കാര്യത്തിൽ ഈ നിലപാട് തുടർന്നാൽ കമ്യൂണിസ്‌റ്റ് പാർട്ടികളും സംഘ്പരിവാറി‍​െൻറ ഭാഗമായി മാറും. പട്ടികജാതി , വർഗ വിഭാഗങ്ങളുടെ ഫണ്ട് വിനിയോഗം ഉറപ്പാക്കുന്നതിന് പഞ്ചായത്തീരാജിൽ ദലിത്, ആദിവാസി, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക ഗ്രാമസഭകൾക്ക് നിയമഭേദഗതി നടപ്പാക്കണം. രാഷ്‌ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാൻ ദലിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ, മതന്യൂനപക്ഷങ്ങൾ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയ വിഭാഗങ്ങൾക്കെല്ലാം പ്രത്യേക നിയോജക മണ്ഡലം വേണമെന്ന ആവശ്യവുമായി ഭൂഅധികാര സംരക്ഷണ സമിതി സെപ്റ്റംബർ 24ന് ജാതി നശീകരണ പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കും. ഹൈകോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറിൽ രാവിലെ പത്തിന് ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ഗൗരി ലങ്കേഷ് അനുസ്മരണത്തിൽ വിവിധ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. കേരള ദലിത് മഹാസഭ പ്രസിഡൻറ് സി.എസ്. മുരളി, ആദിജന മഹാസഭ പ്രസിഡൻറ് സി.എം. ദാസപ്പൻ, ഭൂഅധികാര സംരക്ഷണ സമിതി ജില്ല കൺവീനർ പി.പി. സന്തോഷ്, സി.ജെ. തങ്കച്ചൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.