സിയാലിെൻറ സഹായത്തോടെ ഉൾനാടൻ ജലപാത വികസനം 2020ൽ പൂർത്തിയാക്കും ^മുഖ്യമന്ത്രി

സിയാലി​െൻറ സഹായത്തോടെ ഉൾനാടൻ ജലപാത വികസനം 2020ൽ പൂർത്തിയാക്കും -മുഖ്യമന്ത്രി കൊച്ചി: സമ്പൂർണ ഉൾനാടൻ ജലപാത വികസനം കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡി​െൻറ (സിയാൽ) സഹായത്തോടെ 2020ൽ പൂർത്തിയാക്കുമെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ ഒാഹരി ഉടമകളുടെ 23ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം മുതൽ കാസർകോട് വരെ ഉൾനാടൻ ജലപാത വികസിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാറും സിയാലും ചേർന്ന് പ്രത്യേക കമ്പനി രൂപവത്കരിക്കും. 49 ശതമാനം വീതം ഓഹരികൾ സർക്കാറും സിയാലും വഹിക്കും. ചെറുകിട നിക്ഷേപകർക്ക് രണ്ടുശതമാനം അനുവദിക്കും. പ്രധാന ടൂറിസം, വാണിജ്യ കേന്ദ്രങ്ങളിൽ ബോട്ട്ജെട്ടികൾ, ഹോട്ടലുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ തുടങ്ങിയവ നിർമിക്കും. ടൂറിസം പാക്കേജുകൾ ഏറ്റെടുത്ത് നടത്താനും ഉദ്ദേശ്യമുണ്ട്. വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് പദ്ധതി സഹായകമാകും. സിയാൽ ഓഹരിയുടമകൾക്ക് 2016-17 സാമ്പത്തിക വർഷം 25 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡ് ശിപാർശ യോഗം അംഗീകരിച്ചു. 2003--04 സാമ്പത്തികവർഷം മുതൽ മുടങ്ങാതെ ലാഭവിഹിതം നൽകുന്നു. ഇത്തവണ കൂടിയാകുമ്പോൾ 203 ശതമാനം ലാഭവിഹിതം ഓഹരിയുടമകൾക്ക് ലഭിക്കുമെന്നും -മുഖ്യമന്ത്രി പറഞ്ഞു. സിയാൽ ഡയറക്ടർമാരായ മന്ത്രി വി.എസ്. സുനിൽകുമാർ, മാത്യു ടി. തോമസ്, എം.എ. യൂസുഫലി, എൻ.വി. ജോർജ്, ഇ.എം. ബാബു, കെ. റോയ് പോൾ, എ.കെ. രമണി, മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, ചീഫ് ഫിനാഷ്യൽ ഓഫിസർ സുനിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.